# പ്രണവിന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചു മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/mohanlal-announced-a-new-filim-on-prnav-birthady
- Published: 2023-07-14T11:17:27+05:30
- Author: B4blaze News Desk

കഴിഞ്ഞ ദിവസം ആയിരുന്നു താര പുത്രൻ പ്രണവ് മോഹൻലാലിൻറെ പിറന്നാൾ ദിനം,  അതിന്റെ സന്തോഷത്തിനു
പ്രണവ് തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകിയിരുന്നു, ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന്
ശേഷം പ്രണവും, വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന മറ്റൊരു പുതിയ ചിത്രം ഉണ്ടാകുമെന്നു,
മകന്റെ പിറന്നാൾ ദിനത്തിൽഅച്ഛനായ മോഹൻലാൽ ആയിരുന്നു പുതിയ സിനിമ പ്രഖ്യാപിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/prnav1.jpg?resize
=696%2C388&ssl=1)

‘വർഷങ്ങൾക്ക് ശേഷം ‘ എന്നാണ് ഈ പുതിയ ചിത്രത്തിന്റെ പേര്, വിനീത് ശ്രീനിവാസൻ  തിരക്കഥ
ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രണവ്, കല്യാണി പ്രിയദർശൻ ഇവരെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, 
നിവിൻ പോളി, അജു വര്ഗീസ്, വിനീത് ശ്രീനിവാസൻ, നീത പിള്ളൈ, ബേസിൽ ജോസഫ്, നീരജ് മാധവ്,
അർജുൻ ലാൽ, നിഖിൽ നായർ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/mohanlal1-2.jpg?
resize=696%2C397&ssl=1)

ഹൃദയം സിനിമ നിർമ്മിച്ച മേരി ലൻഡ് സിനിമാസ്  ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രവും
നിർമ്മിച്ചിരിക്കുന്നത്, ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമക്ക് ശേഷം നിവിൻ പോളിയും, ധ്യാനും,
അജു വര്ഗീസും, വിശാഖ് സുബ്രമണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വര്ഷങ്ങള്ക്കു
ശേഷം എന്ന ഈ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/prnav3.jpg?resize
=696%2C393&ssl=1)

 
