# മോഹന്‍ലാല്‍ നിര്‍മ്മാതാവായത് പണത്തിനോടുള്ള ആഗ്രഹം കൊണ്ടോ? ശ്രീനിവാസന്‍ പറഞ്ഞത് കേട്ടോ!!

- Link: https://ml.b4blaze.com/film-news/mohanlal-as-producer
- Published: 2021-12-04T13:41:39+05:30
- Author: Rahul

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍മാരാണ് മോഹന്‍ലാലും ശ്രീനിവാസനുമെല്ലാം. ഇരുവരുടെയും
പഴയകാല ഹിറ്റുകള്‍ എന്നും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നതാണ്. എത്ര കണ്ടാലും
മതിവരാത്ത ഒരുപാട് കഥാപാത്രങ്ങളാണ് ബിഗ് സ്‌ക്രീനിലുടെ മോഹന്‍ലാലും ശ്രീനിവാസനും ആരാധകര്‍ക്ക്
സമ്മാനിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ വളരെ അധികം ചര്‍ച്ചചെയ്യപ്പെടുന്ന
ഈ സമയത്ത് ശ്രീനിവാസന്റെ ഒരു പഴയകാല അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ
നേടുന്നത്. താന്‍ ഒരു സിനിമ വ്യവസായി തന്നെയാണെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം തുറന്നടിച്ച്
പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ പ്രസക്തമാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/jpg-3-300x225.jpg?
resize=895%2C671&ssl=1)

ഒരു പ്രമുഖ ചാനലില്‍ വെച്ച് നടന്ന പരിപാടില്‍ മോഹല്‍ലാലിനെ കുറിച്ച് അദ്ദേഹം പ്രിതിപാതിക്കുന്ന
കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പണ്ട് 
സിനിമാ നിര്‍മ്മാതാക്കളാകാന്‍ സാഹചര്യം ഒരുങ്ങിയിട്ടും താനും മോഹന്‍ലാലും ഒന്നും അന്ന്
അതിന് തുനിഞ്ഞില്ല, അതിന് കാരണം മറ്റൊന്നും അല്ലായിരുന്നു ലാഭ-നഷ്ടത്തിന്റെ ബിസിനസ്
പോലെ സിനിമയെ കാണാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു. പണം ഉണ്ടാക്കാന്‍ വേണ്ടി
മാത്രം സിനിമയെ നോക്കിക്കാണാന്‍ ആഗ്രഹം ഇല്ലായിരുന്നു എന്ന് ശ്രീനിവാസന്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…’സത്യന്‍ അന്തിക്കാടും ഞാനും മോഹന്‍ലാലും
നിര്‍മ്മിച്ചിരുന്ന സിനിമകള്‍ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തില്‍ നിര്‍മ്മാതാവ്
കെ.ടി കുഞ്ഞുമോന്‍ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാന്‍ പറഞ്ഞു. ഒരു സിനിമ,
മോഹന്‍ലാലും ഞാനും സത്യന്‍ അന്തിക്കാടും ചേര്‍ന്ന്, പടം നിര്‍മ്മിക്കാനുള്ള പണവും ഞങ്ങളുടെ
പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നല്‍കണമെന്നും പറഞ്ഞു.സ്വഭാവികമായിട്ടും
ഞാനും സത്യനും ആ ഓഫര്‍ വേണ്ടെന്ന് വെച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/image-1-300x169.
jpg?resize=927%2C522&ssl=1)

കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാന്‍ വന്നവരല്ല ഞങ്ങള്‍.
അപ്പോള്‍ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാല്‍ പിന്നെ നമ്മുടെ ചിന്ത മുഴുവന്‍
പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്.
എന്നാല്‍ പില്‍ക്കാലത്ത് മോഹന്‍ലാല്‍ സ്വന്തം നിലയില്‍ നിര്‍മ്മാതാവായി. അത് അദ്ദേഹത്തിന്
പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ഒരു അഭിനേതാവ് നിര്‍മ്മാതാവായി.
അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാല്‍ നല്ല സിനിമകള്‍ തന്നെയായിരുന്നിരിക്കണം
അദ്ദേഹത്തിന്റെ മനസ്സില്‍, എന്നും ശ്രീനിവാസന്‍ ആ പരിപാടിയില്‍ വെച്ച് പറഞ്ഞു.
