# വാഹനത്തിന് മുകളിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഡയറക്ടര്‍ മോഹന്‍ലാല്‍- ബറോസിന്റെ ലൊക്കേഷന്‍ വീഡിയോ

- Link: https://ml.b4blaze.com/film-news/mohanlal-barroz-movie-location-video-viral-on-social-media
- Published: 2022-05-05T19:09:36+05:30
- Author: Gargi

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. താരരാജാവ് മോഹന്‍ലാല്‍ 
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ
പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ഗോവയില്‍ ചിത്രീകരണം
പുരോഗമിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mohanlal-barroz.
jpg?resize=960%2C540&ssl=1)

ഒരു പള്ളിയുടെ പശ്ചാത്തലത്തിലുള്ള റോഡില്‍ രംഗം ചിത്രീകരിക്കുന്നതാണ് വീഡിയോ. ഒരു വാഹനത്തിന്
മുകളിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ആരാധകര്‍
ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

![mohanlal barroz look](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
03/mohanlal.jpg?resize=1200%2C628&ssl=1)

വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ കേന്ദ്രമാക്കിയാണ്
ചിത്രത്തിന്റെ പ്രമേയം. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇന്ത്യയിലെ ആദ്യ 
ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ
കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/mohanalal.jpg?resize
=473%2C1000&ssl=1)

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. നടന്‍
പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍
തന്നെയാണ് നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. പതിമൂന്നുകാരനായ ലിഡിയന്‍ ആണ്
സംഗീത സംവിധായകന്‍.

> Director [#Mohanlal](https://twitter.com/hashtag/Mohanlal?src=hash&ref_src=twsrc%5Etfw)
> 🤙🔥[#Barroz](https://twitter.com/hashtag/Barroz?src=hash&ref_src=twsrc%5Etfw)
> [@Mohanlal](https://twitter.com/Mohanlal?ref_src=twsrc%5Etfw) [pic.twitter.com/Hq1u66CoeX](https://t.co/Hq1u66CoeX)
> — Filmy Monks (@filmy_monks) [May 3, 2022](https://twitter.com/filmy_monks/status/1521484887945093121?ref_src=twsrc%5Etfw)
