# മലയാളത്തിന്റെ മോഹൻലാലിന്റെ ഇതുവരെ കാണാത്ത അവതാരം! റിലീസ് ഡേറ്റിൽ ചെറിയൊരു മാറ്റം, പുതിയ അപ്ഡേറ്റ് പുറത്ത്

- Link: https://ml.b4blaze.com/film-news/mohanlal-barroz-new-update
- Published: 2024-02-28T20:26:54+05:30
- Author: Anu

മലയാളത്തിന്റെ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. നായകനായും
മോഹൻലാൽ തന്നെ എത്തുന്ന റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
മാർച്ച് 28നാണ് മോഹൻലാലിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ റിലീസ് എന്നാണ് നേരത്തെ
പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അവസാനിക്കാത്തതിനാൽ ചിത്രത്തിന്റെ
റിലീസ് നീളുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. മെയ് ആറിനായിരിക്കും ചിത്രം തീയറ്ററിൽ
എത്തുക എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.
  ചിത്രത്തിന്റെ അവസാന മിനുക്ക് പണികൾ നടക്കുകയാണെന്നാണ്
മോഹൻലാൽ കുറച്ച് നാൾ മുമ്പ് അറിയിച്ചത്. ഹോളിവുഡില സോണി സ്റ്റുഡിയോയിൽ മാർക്ക് കിലിയൻ,
ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിൻറെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക്
പണികൾക്ക് നടക്കുകയാണ് എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് സംവിധായകൻ അന്ന് അറിയിച്ചത്.
ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.  ചിത്രത്തിന്റെ ഛായാഗ്രാഹണം
നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ്
ഒരുക്കിയിട്ടുള്ളത്. നിർമാണം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. 
മോഹൻലാലിന് പുറമേ ചിത്രത്തിൽ മായ, സീസർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ്
റിപ്പോർട്ട്. മാർക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്. 170 ദിവസത്തോളം
ചിത്രീകരണം നടന്ന ചിത്രമാണിത്.
