# ‘എന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകള്‍’!!! മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

- Link: https://ml.b4blaze.com/film-news/mohanlal-birthday-wishes-to-vismaya
- Published: 2024-03-27T21:10:48+05:30
- Author: Anu

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും കുടുംബവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
താരപുത്രന്‍ പ്രണവ് സിനിമാലോകത്തും പുത്രി വിസ്മയ എഴുത്തിന്റെ ലോകത്തുമാണ്. രണ്ടുപേരും
തങ്ങളുടേതായ ഐഡന്റിറ്റിയില്‍ ആരാധക ഹൃദയത്തിലിടം നേടിയവരാണ്. ഇപ്പോഴിതാ താരപുത്രി വിസ്മയയുടെ
പിറന്നാള്‍ വിശേഷമാണ് സോഷ്യലിടത്ത് നിറയുന്നത്.

മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചുള്ള താരത്തിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. 
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മകള്‍ വിസ്മയയ്ക്ക് മോഹന്‍ലാല്‍ പിറന്നാളാശംസകള്‍ നേര്‍ന്നത്.
മകളുടെ ചിത്രം പങ്കുവച്ച് ‘എന്റെ രാജകുമാരിയ്ക്ക് ജന്മദിനാശംസകള്‍’ എന്നാണ് താരം കുറിച്ചത്.
നിരവധി പേരാണ് മോഹന്‍ലാലിന്റെ പോസ്റ്റിന് മറുപടിയുമായി എത്തുന്നത്.
  വിസ്മയയ്ക്ക് 
എഴുത്തിനോടും ആയോധന കലകളോടും യാത്രകളോടുമാണ് താത്പര്യം. പ്രണവ് അച്ഛന്റെ പാതയില്‍ സിനിമയിലും
യാത്രകളിലുമാണ്. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ വിസ്മയയുടെ ആദ്യപുസ്തകമാണ്. അമിതാഭ്
ബച്ചനടക്കം നിരവധി പേര്‍ വിസ്മയയുടെ പുസ്തകത്തിന് അഭിനന്ദിച്ചിരുന്നു.  ദിവസങ്ങള്‍ക്ക്
മുന്‍പാണ് അമ്മയുടെ ആഗ്രഹം സഫലമാക്കിയ സന്തോഷം വിസ്മയ പങ്കുവച്ചിരുന്നത്. ചെറുപ്പം 
മുതല്‍ ആരാധിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സര്‍ റോഡ്രിക് ഡേവിഡ് സ്റ്റിവാര്‍ട്ടിന്റെ
പാട്ട് നേരില്‍ കണ്ട് ആസ്വദിച്ച് തുള്ളിച്ചാടുന്ന അമ്മയുടെ വീഡിയോയാണ് വിസ്മയ പങ്കുവച്ചിരുന്നത്.
