# നിങ്ങൾക്ക് ഈ ഷെഫിനെ അറിയോമോ?കിടിലൻ ഷെഫിനെ പരിചയപ്പെടുത്തി ഇന്ദ്രജിത്ത് സുകുമാരൻ

- Link: https://ml.b4blaze.com/film-news/mohanlal-cooking-photo
- Published: 2022-10-02T11:16:20+05:30
- Author: Ajay

പലസിനിമ താരങ്ങളും മികച്ച ഷെഫാണെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അത്തരത്തിൽ ഒരാളെ പരിചയപ്പെടുത്തുകായാണ്
നടൻ ഇന്ദ്രജിത്ത് സുകുമാരൻ.നടൻ മോഹൻലാലിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളാണ് 
ഇന്ദ്രജിത്ത് സുകുമാരൻ പങ്കുവച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം
എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇരുവരും ലണ്ടനിലാണ് ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/food.jpg?resize=
1280%2C720&ssl=1)

 

ചിത്രത്തിൽ മോഹൻലാലിനൊപ്പം ഇന്ദ്രജിത്തിനെ കൂടാതെ സംയുക്ത മേനോനും ഉണ്ട്. ‘സ്റ്റാർ 
ഷെഫ് ഇൻ ആക്ഷൻ’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/food-1.jpg?resize
=1280%2C720&ssl=1)

മോഹൻലാൽ തനിക്ക് പാചകം ചെയ്യുവാൻ വളരെ ഇഷ്ടമാണെന്നുള്ള കാര്യം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
പലപ്പോഴായി ചിക്കൻ പലതരത്തിൽ ഉണ്ടാക്കുന്ന വീഡിയോകൾ മോഹൻലാൽ പങ്കുവെച്ചിരുന്നു. കൂടാതെ
ബിഗ് ബോസിലെ മത്സരാർത്ഥികൾക്കു ചില പാചക രീതികൾ പറഞ്ഞു കൊടുക്കുന്നത് വൈറലായിരുന്നു
.
