# വേള്‍ഡ് കപ്പിന് ആവേശം കൂട്ടാന്‍ മോഹന്‍ലാലും!! പുതിയ പ്രഖ്യാപനം ഇതാ..!

- Link: https://ml.b4blaze.com/film-news/mohanlal-fifa-world-cup-tribute-song
- Published: 2022-10-29T08:54:14+05:30
- Author: Sreekumar

ഫുട്‌ബോള്‍ ആരാധകരുടെ നാളുകള്‍ എണ്ണിയുള്ള കാത്തിരിപ്പ് ഇനി ഖത്തറില്‍ വെച്ച് നടക്കുന്ന
ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടിയാണ്. ഇപ്പോഴിതാ ആ കാത്തിരിപ്പിന് ഇരട്ടി ആവേശം ഏകിക്കൊണ്ട്
നടന്‍ മോഹന്‍ലാലിന്റെ പുതിയ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. വേള്‍ഡ് കപ്പ് ഫുട്‌ബോളിന്
വേണ്ടി ഒരു മ്യൂസിക് ട്രിബ്യൂട്ട് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍. അദ്ദേഹം തന്നെയാണ്
ഈ വിവരം സോഷ്യല്‍ മീഡിയ വഴി തന്റെ ആരാധകരെ അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/312463512_693976132095655_5861642017178820219_n.
jpg?resize=843%2C1204&ssl=1)

ഒക്ടോബര്‍ 30ന് ഈ ഗാനം റിലീസ് ആകുമെന്നാണ് മോഹന്‍ലാല്‍ അറിയിക്കുന്നത്. പോസ്റ്ററില്‍
ആവേശത്തോടെ കാല്‍പ്പന്ത് കളിക്കുന്ന മോഹന്‍ലാലിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഫിഫാ ഫുട്ട്‌ബോള്‍ വേള്‍ഡ് കപ്പിന് വേണ്ടി ഒരു
ട്രിബ്യൂട്ട് എന്നാണ് കുറിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭ ചിത്രമായ
ബറോസിന്റെ ബാനറിലാണ് ഈ പാട്ട് മോഹന്‍ലാല്‍ ലോഞ്ച് ചെയ്യുന്നത്. പോസ്റ്റര്‍ പങ്കുവെച്ച്
താരം എത്തിയതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. കാത്തിരിക്കാന്‍ വയ്യെന്ന് കാണിച്ച് നിരവധി
കമന്റുകളാണ് പോസ്റ്റിന് അടിയില്‍ വന്ന് നിറയുന്നത്.

![Mohanlal (1)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Mohanlal-
1.png?resize=750%2C500&ssl=1)

വേള്‍ഡ് വൈഡായാണ് ഈ പാട്ട് പുറത്തെത്തിക്കുന്നത്. അതേസമയം, മോണ്‍സ്റ്ററാണ് മോഹന്‍ലാലിന്റേതായി
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍
ലക്കി സിംഗ് എന്ന കഥാപാത്രത്തെ ആയിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ
സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്
ബറോസ് എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തന്റെ സംവിധാന
മോഹം ആണെന്നും.

ഇതൊരു ആഗ്രഹം സാധിക്കലാണെന്നും മോഹന്‍ലാല്‍ ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. ജൂലൈ 
അവസാനം പാക്കപ്പ് ആയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
3 ഡി ചിത്രമായാണ് ഈ സിനിമ എത്തുന്നത്.
