# അകത്തുള്ളവർക്ക് ആപ്പ് വച്ച് ഗെയിം മാറ്റാൻ ബി​ഗ് ബോസിന്റെ 19-ാം അടവ്; കളി ചടുലമാക്കാൻ ഇറക്കുന്നത് ആറ് പേരെ, പ്രൊമോ

- Link: https://ml.b4blaze.com/film-news/mohanlal-introduced-wild-card-entries
- Published: 2024-04-07T23:38:27+05:30
- Author: Ajay

ഒരുമിച്ച് ആറ് പേരെ വൈൽഡ് കാർഡ് എൻട്രികളാക്കി കൊണ്ട് വന്ന് സീസൺ കളറാക്കാൻ ബി​ഗ് ബോസ്.
മൂന്നിൽ കൂടുതൽ പേരെ വൈൽഡ് കാർഡ് എൻട്രിയായി ഒരുമിച്ച് ഷോയിൽ ഉൾപ്പെടുത്തുന്നത് ആദ്യമായാണ്.
ആരൊക്കെയാണ് വൈൽഡ് കാർഡ് എൻട്രികളെന്ന് ഇപ്പോൾ ഏഷ്യാനെറ്റ് പ്രൊമോയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽ മീഡ‍ിയയിൽ താരമായ സായ് കൃഷ്‍ണ, നടൻ അഭിഷേക് ശ്രീകുമാർ,
അവതാരക നന്ദന, എൽജിബിടിക്യു ആക്റ്റിവിസ്റ്റ് അഭിഷേക് ജയദീപ്, അവതാരക പൂജ, ഡിജെ സിബിൻ
എന്നിവരാണ് വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് മലയാളത്തിലേക്കെത്തിയിരിക്കുന്നത്. ബിഗ്
ബോസിലെ നിലവിലെ മത്സാർഥികളെ കുറിച്ചുള്ള പുതിയ എൻട്രികളുടെ അഭിപ്രായമാണ് പ്രൊമോയിലുള്ളത്.
ആരൊക്കെയാണ് ഇഷ്‍ടമല്ലാത്തത് എന്നാണ് ഇവർ പറയുന്നത്.

ജാസ്‍മിൻ, റെസ്‍മിൻ, ജാൻമണി, ജിന്റോ, ഗബ്രി, ഋഷി, ശ്രീതു കൃഷ്‍ണ, ശരണ്യ, അപ്‍സര, അൻസിബ,
അർജുൻ, നോറ, ശ്രീരേഖ എന്നിവരാണ് ഇപ്പോൾ ഷോയിലുള്ളത്. പരുക്കേറ്റ സിജോ തൽക്കാലത്തേയ്‍ക്ക്
മാറിനിൽക്കുകയാണ്. നിയമം ലംഘിച്ചതിന്റെ പേരിൽ റോക്കിയെ പുറത്താക്കുകയും ചെയ്തിരുന്നു.
ആദ്യം പുറത്തായ രതീഷിന് പുറമേ ഷോയിൽ നിന്ന് കോമണർ നിഷാന എന്നും, നടൻ സുരേഷ് മേനോനും
നടി യമുനയുമാണ് എലിമിനേറ്റ് ആയത്.
