# മോഹന്‍ലാലിന്റെ മേക്കോവര്‍ സീക്രട്ട് വെളിപ്പെടുത്തി അന്‍സിബ ഹസന്‍

- Link: https://ml.b4blaze.com/film-news/mohanlal-make-over-secret
- Published: 2021-10-19T09:16:12+05:30
- Author: Rahul

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയയായ നടിയാണ്
അന്‍സിബ ഹസന്‍. ദൃശ്യത്തില്‍ നിന്ന് ദൃശ്യം 2 ലേക്ക് എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ 
ഗംഭീര മേക്കോവറായിരുന്നു ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള
രഹസ്യം നടി അന്‍സിബ വെളിപ്പെടുത്തിയിരിക്കുകയാണ്. ദൃശ്യം 2 ഒടിടി റിലീസ് ആയിട്ടായിരുന്നു
പുറത്തിറങ്ങിയത്. ഗംഭീര അഭിപ്രായം ആയിരുന്നു ഈ ചിത്രം നേടിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/mohanlal-ansiba.
jpg?resize=960%2C540&ssl=1)

**അന്‍സിബയുടെ വാക്കുകള്‍,**
 ദൃശ്യം 2ന്റെ ചിത്രീകരണ സമയത്ത് മോഹന്‍ലാല്‍ ഡയറ്റിങ്ങിലായിരുന്നു.
അദ്ദേഹം പാല്‍ക്കഞ്ഞി മാത്രമാണ് കഴിച്ചിരുന്നത്. അതും ഉപ്പ് പോലും ചേര്‍ക്കാതെ. ലൊക്കേഷന്‍
ഭക്ഷണം കഴിച്ച് മടുത്തപ്പോള്‍ ഞാനും മീനചേച്ചിയും എസ്തറും ബിരിയാണി വേണമെന്ന് ആഗ്രഹം
പറഞ്ഞിരുന്നു. അപ്പോള്‍ ലാലേട്ടന്‍ കിട്ടാവുന്നതില്‍ വച്ച് നല്ല ബിരിയാണ് വാങ്ങി തന്നത്.
പക്ഷേ അദ്ദേഹം പാല്‍ക്കഞ്ഞി മാത്രമായിരുന്നു കഴിച്ചതെന്നും അന്‍സിബ പറയുന്നു.
