# ‘ചോദിക്കേണ്ടത് അയാളോട് ഞാന്‍ ചോദിച്ചോളാം’ എലോണ്‍ ട്രെയ്‌ലര്‍

- Link: https://ml.b4blaze.com/film-news/mohanlal-movie-alone-trailer
- Published: 2023-01-01T11:14:20+05:30
- Author: Gargi

പുതുവര്‍ഷത്തില്‍ പ്രേക്ഷകര്‍ക്ക് ഗംഭീര സമ്മാനവുമായി ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ട്.
മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന എലോണിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ട്രെയിലറിനൊപ്പം
ചിത്രത്തിന്റെ റിലീസ് തിയതിയും പുറത്തുവിട്ടു. 2023 ജനുവരി 26ന് ചിത്രം തിയേറ്ററുകലിലെത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mohanlals-alone.
jpg?resize=696%2C392&ssl=1)

ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍
പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍
മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്.
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ ശബ്ദങ്ങളും
ട്രെയിലറില്‍ കേള്‍ക്കാം.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന 
പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ
ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത്
ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ്
സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ്
ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ്
ചില്ലീസ് ആയിരുന്നു.
