# പാൻ ഇന്ത്യൻ ചിത്രത്തിനായി മോഹൻലാലും പ്രഭാസും ഒന്നിക്കുന്നു; ‘കണ്ണപ്പ’യുടെ വമ്പൻ അപ്ഡേറ്റ്

- Link: https://ml.b4blaze.com/film-news/mohanlal-movie-kannappa-shooting-updations
- Published: 2023-10-01T15:25:25+05:30
- Author: Gargi

സൂപ്പർ താരങ്ങളായ മോഹൻലാലും പ്രഭാസും ഒരു പാൻ ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നതായി
റിപ്പോർട്ട്. തെലുങ്ക് നടൻ വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യിൽ ഇരുവരും ഒന്നിച്ച് എത്തുമെന്നാണ്
വിവരങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/prabhas.jpg?resize
=1050%2C591&ssl=1)

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വൻ ഹൈപ്പ് ആണ് ഇതോടെ ചിത്രത്തിന് വന്നിട്ടുള്ളത്.
ചിത്രത്തിൽ പ്രഭാസ് എത്തുമെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mohanlal1-2.jpg?
resize=842%2C524&ssl=1)

ഇതോടെ ആരാധകർ ആവേശത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ കൂടെ മറ്റൊരു പ്രധാന 
വേഷത്തിൽ എത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുള്ളത്. മഹാഭാരത് സീരീസ്
സംവിധാനം ചെയ്ത മുകേഷ് കുമാർ സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശർമ്മ, സ്റ്റീഫൻ
ദേവസി എന്നിവർ ചിത്രത്തിൽ സംഗീതം ഒരുക്കുന്നു.
