# മോഹൻലാലിൻറെ പുതിയ ചിത്രമായ ‘റമ്പാനി’ൽ  താരത്തിന്റെ മകളായി  താരപുത്രി കല്യാണിയും എത്തുന്നു 

- Link: https://ml.b4blaze.com/film-news/mohanlal-new-movie-rambaan-in-acting-in-kalyani-b-nair
- Published: 2023-10-30T16:11:05+05:30
- Author: Suji

മലയാള സിനിമയിലെ ഹിറ്റ് മേക്കർ ആയ ജോഷിയുടെ പുതിയ ചിത്രത്തിൽ നടന വിസ്മയം മോഹൻലാൽ എത്തുന്നു
എന്നുള്ള വാർത്ത ആരാധകർക്ക് സന്തോഷം നല്കിയിരിക്കുകയാണ്, ‘റമ്പാൻ’ ആണ് ചിത്രത്തിന്റെ
പുതിയ പേര്, ഇപ്പോൾ ഈ ചിത്രത്തിലേക്ക് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ അരങ്ങേറ്റം
കുറിക്കുകയാണ്, ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകൾ ആയാണ് ഈ
താരപുത്രിയും എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/ramban2.jpg?resize
=936%2C569&ssl=1)

കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് റമ്പാൻ, റീൽസുകളിലൂടെ ശ്രെദ്ധേയമായ താരമാണ്  കല്യാണി,
സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി 
പങ്കുവെക്കാറുണ്ട്, ഈ ചിത്രത്തിൽ കല്യാണിയുടെ കഥപാത്രം എല്ലാവിധ തരികിടകളുമുള്ള ഒരു
അച്ഛന്റെ തരികിടയായ മകൾ ആയിട്ടാണ് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/kalyani1-1.jpg?resize
=1080%2C1350&ssl=1)

തന്റെ മനസിൽ മോഹൻലാലിൻറെ മകൾ ആയി എത്തുന്നത് പുതുമുഖം വേണമെന്നുമുള്ള ചിന്തുണ്ടായിരുന്നു,
കുറേപേര് താൻ നോക്കിയെന്നും അവസമാണ് ബിന്ദു പണിക്കരുടെയും , സായികുമാറിന്റെയും മകൾ 
കല്യാണിയെ മനസിൽ വന്നതെന്ന് കഥകൃത്ത് ചെമ്പൻ വിനോദ് പറയുന്നു. ഈ ഒരു ചിത്രത്തിൽ മോഹൻലാലിന്റെ
മകൾ ആയി വരുക യെന്നത് എന്റെ വലിയ സ്വപ്നമാണ്, എല്ലാത്തിനും നന്ദി എന്നാണ് കല്യാണി പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/rambaan1.jpg?resize
=1080%2C720&ssl=1)
