# എല്ലാം നല്ലതായി മാത്രം വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ?മോഹൻലാൽ പറയുന്നത് കേട്ടോ!!

- Link: https://ml.b4blaze.com/film-news/mohanlal-old-quate
- Published: 2022-10-28T09:00:43+05:30
- Author: Ajay

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് എന്താണെന്നറിയാമോ?ലിജോ ജോസ് പെല്ലിശ്ശേരി
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ്. തുടരെ
തുടരെ ഉണ്ടായ പരാജയങ്ങൾക്കൊടുവിൽ മോഹൻലാൽ ഒന്ന് ചുവടുമാറ്റി നോക്കുകയാണ് എന്നാണ് ഈ 
ചിത്രത്തെ സിനിമാപ്രേമികൾ കാണുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mohan-lal-1.jpg?
resize=1280%2C720&ssl=1)

പുതുയ സിനിമ വരുന്ന സാഹചര്യത്തിൽ മോഹൻലാൽ പണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ
ചർച്ചയായി മാറിയിരിക്കുന്നത്.’ഒരേ കാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്‌സ്
ആൻഡ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി മാത്രം
വന്നാൽ എന്താണൊരു രസം. മടുത്തുപോവില്ലേ? ഇടയ്ക്കയ്‌ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം,
ആൾക്കാർ കൂവണം. കുറ്റം പറയണം, ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ 
എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ’, എന്നാണ് മോഹൻലാൽ മുൻപ് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mhn1.jpg?resize=
1280%2C720&ssl=1)

മുൻപ് പറഞ്ഞ ഈ വാക്കുകൾ ശരിവെക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം
എന്നാണ് സാഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ലിജോ ജോസഫിന്റെ പുതിയ സിനിമയ്ക്ക് 
ശേഷം അനൂപ് സത്യൻ, മധു സി നാരായണൻ,രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്നീ സംവിധായകരുടെ കൂടെ
മോഹൻലാൽ സിനിമകൾ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.അതേ സമയം
പെല്ലിശ്ശേരി – മോഹൻലാൽ ചിത്രം ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് ഒരുങ്ങുന്നത്.
സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനിൽ 2023 ജനുവരി 10ന് ആരംഭിക്കും

 
