# കാസ്പറിനെയും വിസ്‌കിയെയും പോസ് ചെയ്യാന്‍ സമ്മതിച്ചു!!! അരുമകളോടൊപ്പം താരരാജാവ്

- Link: https://ml.b4blaze.com/film-news/mohanlal-poses-with-pet-dogs
- Published: 2023-10-19T17:31:46+05:30
- Author: Anu

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ അരുമകളോടുള്ള സ്‌നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്.
ഒഴിവ് സമയങ്ങളിലെല്ലാം താരം അരുമകളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ആരാധകലോകം
ഏറെ സ്‌നേഹത്തോടെയാണ് ഓരോ പോസ്റ്റുകളും സ്വീകരിക്കാറുള്ളത്. സിനിമകള്‍ക്ക് നല്‍കുന്ന
അതേ കാത്തിരിപ്പാണ് ഓരോ പോസ്റ്റിനും ലഭിക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ്
ശ്രദ്ധേയമാകുന്നത്.
  താരരാജാവിന്റെ അരുമകളും ആരാധകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ
താരത്തിന്റെ പുതിയ ഫോട്ടോയാണ് വൈറലാകുന്നത്. അരുമകളായ കാസ്പറിനും വിസ്‌കിക്കുമൊപ്പമുള്ള
ചിത്രമാണ് താരരാജാവ് പങ്കിട്ടിരിക്കുന്നത്. താരം തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പം
പോസ് ചെയ്തിട്ടുള്ള ചിത്രം പങ്കുവച്ചത്. എനിക്കൊപ്പം പോസ് ചെയ്യാന്‍ അവസാനം കാസ്പറിനെയും
വിസ്‌കിയെയും സമ്മതിപ്പിച്ചു, എന്ന് പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചത്. ചിത്രങ്ങള്‍
ആരാധക ലോകം ഏറ്റെടുത്തു കഴിഞ്ഞു.  അതേസമയം മോഹന്‍ലാലിന്റെ വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍
ഒരുങ്ങുന്നത്. ബ്രമാണ്ഡ ചിത്രം മലൈക്കോട്ട വാലിബന്‍, എമ്പുരാന്‍, നേര്, റാം, ബറോസ് 
തുടങ്ങി നീണ്ട നിര തന്നെയാണ് അണിയറയിലുള്ളത്. മലൈക്കോട്ടൈ വാലിബനും നേരും ബറോസും ചിത്രീകരണം
പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അണിയറയിലാണ്. താരം നിലവില്‍
അഭിനയിച്ചുകൊണ്ടിരിക്കുന്നത് വൃഷഭയിലാണ്. മുംബൈയില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗില്‍ താരം
കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തിരുന്നു. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് വൃഷഭ.
