# മോഹൻലാൽ-പൃഥിരാജ് ചിത്രം എമ്പുരാന്റെ  വമ്പൻ അപ്‌ഡേറ്റെത്തി!

- Link: https://ml.b4blaze.com/film-news/mohanlal-prithiraj-movie-empuraan-has-got-a-big-update
- Published: 2023-05-17T12:08:15+05:30
- Author: Ajay

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാൽ-പൃഥിരാജ് കൂട്ടുകെട്ടിലെത്തുന്ന
എമ്പുരാൻ. പൃഥിരാജിന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്
എമ്പുരാൻ. അബ്രാം ഖുറേഷിയുടെ മറ്റൊരു തുടക്കത്തിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ.
പൃഥ്വിരാജ് ഏതാനും നാളുകൾക്ക് മുമ്പ് ലോക്കേഷൻ ഹണ്ട് ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/emburan-1.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ
വമ്പൻ അപ്‌ഡേറ്റെത്തിയിരിക്കുകയാണ്. എമ്പുരാനിൽ സഹ നിർമ്മാതാക്കളായി ഹോംബാലെ ഫിലിംസ്
എത്തുന്നു എന്നതാണ്. ലൂസിഫറിന്റെ നിർമ്മാണം ആശിർവാദ് സിനിമാസ് ആയിരുന്നു. ആശിർവാദ് 
സിനിമാസും ഹോംബാലെ ഫിലിംസുമാണ് എമ്പുരാൻ നിർമ്മിക്കുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/home.jpg?resize=
1280%2C720&ssl=1)

ബിഗ് ബജറ്റിലൊരുങ്ങുന്ന എമ്പുരാൻ പാൻ-ഇന്ത്യൻ അല്ല, മറിച്ച് പാൻ-വേൾഡ് ചിത്രമായിരിക്കുമെന്നാണ്
റിപ്പോർട്ട്. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിർമ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുക
എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പൂർണ്ണമായും കൊമേഴ്സ്യൽ എന്റർടെയ്‌നറായാണ് ചിത്രം
അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞിരുന്ന
