# ‘സിംബ’വളർത്തുപൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ

- Link: https://ml.b4blaze.com/film-news/mohanlal-shared-a-picture-with-a-pet-cat
- Published: 2023-01-13T11:33:49+05:30
- Author: Ajay

മോഹൻലാലിന് വളർത്തു മൃഗങ്ങളോടുള്ള സ്‌നേഹം നമുക്ക് ഒക്കെ അറിയുന്ന കാര്യമാണ്.വളർത്തു
മൃഗങ്ങളോട് എന്നും ബന്ധം സൂക്ഷിക്കുന്നയാളാണ് മോഹൻലാൽ. തൻറെ വീട്ടിൽ വളർത്തുന്ന അരുമ
മൃഗങ്ങളുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ
തന്റെ പ്രിയപ്പെട്ട പൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mohan-lal.jpg?resize
=1280%2C720&ssl=1)

സിംബ എന്നാണ് മോഹൻലാലിന്റെ പൂച്ചയുടെ പേര്. ‘സിംബ സെയ്‌സ് ഹലോ’ എന്നാണ് ചിത്രത്തിന്
താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് ചിത്രത്തിൻ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
അതേസമയം ഈ വർഷത്തെ ആദ്യ റിലീസിന് ഒരുങ്ങുകയാണ് മോഹൻലാൽ. എലോൺ എന്ന സിനിമാണ് തിയേറ്ററുകളിൽ
എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mohan-lal-pet.jpg?
resize=1280%2C720&ssl=1)

12 വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്ന ചിത്രമാണ് എലോൺ. 
പേര് സൂചിപ്പിക്കുന്നത് പോലെ മോഹൻലാലിന്റെ ഒറ്റയാൾ പോരാട്ടമാണ് എലോൺ എന്ന സിനിമ. രാജേഷ്
ജയരാമനാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്
എലോൺ നിർമ്മിക്കുന്നത്. സിനിമ ഈ മാസം 26ന് പ്രദർശനത്തിനെത്തുന്നത്. ഏറെ ആകാംഷയോടെയാണ്
ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.
