# 100 കോടിയുടെ ബിസിനസിനൊപ്പം മറ്റൊരു സന്തോഷം കൂടെ; ‘നേരോടെ’ നന്ദി അറിയിച്ച് മോഹൻലാൽ

- Link: https://ml.b4blaze.com/film-news/mohanlal-thanks-to-neru-movie-collection
- Published: 2024-02-08T22:26:32+05:30
- Author: Anu

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വമ്പൻ വിജയമായി മാറിയിരുന്നു.
ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ ചിത്രത്തിന് റിലീസിന് ശേഷം പ്രതികരിച്ചത്.
ചിത്രത്തിൽ അനശ്വര രാജനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ‘നേര്’ 
അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. മോഹൻലാൽ ആണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ
വഴി അറിയിച്ചത്. ‘വിജയകരമായ 50 ദിവസം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമായി നേരിന് ലഭിച്ച
സ്വീകരണത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’, എന്നാണ് മോഹൻലാൽ കുറിച്ചത്.

അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറക്കാർ റിലീസ് ചെയ്തിട്ടുണ്ട്.‘
നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്.
നേര് ഒടിടിയിൽ റിലീസ് ചെയ്തെങ്കിലും ഇപ്പോഴും ചില തിയറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/neru3.jpg?resize
=1070%2C599&ssl=1)

ചിത്രം 100 കോടി ബിസിനസ് നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. 2018, ആർഡിഎക്സ്
എന്നീ ചിത്രങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം 100 കോടി അടിച്ച മൂന്നാമത്തെ സിനിമ കൂടിയാണ് 
നേര്. ചിത്രത്തിൻറെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം
വിഷ്ണു ശ്യാം, കലാസംവിധാനം ബോബൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ, ഡിസൈൻ
സേതു ശിവാനന്ദൻ.
