# മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ 

- Link: https://ml.b4blaze.com/film-news/mohanlal-tharun-moorthi-new-movie
- Published: 2024-07-05T14:18:52+05:30
- Author: Suji

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് ‘എൽ 360’ എന്ന് താൽക്കാലികമായി
പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ  മോഹന്‍ലാല്‍
ചിത്ര ത്തിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന്റെ  ലൊക്കേഷനില്‍
നിന്നുള്ള ചിത്രങ്ങള്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ കമന്റുമായി എത്തിയ
ഒരു ആരാധകന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകന്‍.സിനിമയുടെ പേര് ‘ബെന്‍സ് വാസു’
എന്നാണോ എന്ന  ചോദ്യത്തിനാണ് സംവിധായകന്‍ തരുൺ മൂർത്തി  മറുപടി നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/tharun1.jpg?resize
=1058%2C550&ssl=1)

ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നു. ഇങ്ങനെ ഒരു പേര് ആണോ വേണ്ടത്. ഞങ്ങള്‍ക്ക് സമയം
തരൂ. ഞങ്ങള്‍ ഞങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കട്ടെ എന്നാണ് തരുണ്‍ മൂര്‍ത്തിയുടെ മറുപടി.
അതേസമയം, ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാലിന്റെ പിറന്നാള്‍
ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും  പേരിനായി
കാത്തിരുപ്പ് തുടരുകയാണ് ഞങ്ങളും നിങ്ങളും എന്നും കൂടി സംവിധായകൻ തരുൺ മൂർത്തി കുറിച്ച്.
മുൻപ് ബെൻസ് വാസു എന്ന പേരിൽ ഒരു മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/th1.jpg?resize=1073%
2C601&ssl=1)

റാന്നിക്കാരനായ ടാക്സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ഈ  ചിത്രത്തിലെത്തുന്നത്. 
പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമാണ് മോഹൻലാലിന്റെതെന്നു തരുൺ മൂർത്തി
മുൻപ്  പറഞ്ഞിരുന്നു  ചിത്രത്തിലെ  ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന്,
കഥ കേട്ടപ്പോള്‍ ആവേശഭരിതനായി  മോഹൻലാല്‍  എന്നും നേരത്തെ  തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു.
എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം
നടത്താൻ തീരുമാനിച്ചതെന്നും സംവിധായകൻ പറയുന്നു, ഈ ചിത്രത്തിൽ നായിക അയി എത്തുന്നത്
ശോഭന ആണ്.
