# ഒന്നാം പിറന്നാളിന് ആശംസകൾ നേർന്നു ലാലേട്ടൻ !! സോഷ്യൽ മീഡിയയിൽ താരമായി മാറി കുഞ്ഞു നീലൻ

- Link: https://ml.b4blaze.com/film-news/mohanlal-wishes-for-neelan-birthday
- Published: 2020-03-03T15:36:16+05:30
- Author: Rahul

ഒന്നാം പിറന്നാൾ സിനിമ താരങ്ങൾക്കൊപ്പം ആഘോഷിച്ചു , പിറന്നാൾ ആശംസകൾ നേർന്നത് ലാലേട്ടൻ
ഒരു ദിവസം കൊണ്ട് സ്റ്റാറായി മാറിയിരിക്കുകയാണ് നീലാംഷ് എന്ന നീലൻ. പിറന്നാളിന് പങ്കെടുക്കാൻ
പറ്റിയില്ലെങ്കിലും നീലന് ആശംസ അറിയിക്കാൻ ലാലേട്ടൻ മറന്നില്ല.

പുതിയ ചിത്രം റാമില്‍ ലാലിനൊപ്പം വേഷമിടുന്ന യുവനടന്‍ ചന്തുവിന്റെ മകനാണ് നീലന്‍. അച്ഛന്‍
സിനിമയില്‍ ഒന്നിന് പിറകെ ഒന്നായി മികച്ച വേഷങ്ങള്‍ ചെയ്യുന്നത് മുഴുവനും കാണാന്‍ നീലന്
അവസരം ലഭിച്ചിട്ടുണ്ട്. നീലന്റെ ജനനത്തിന് ശേഷമാണ് ചന്തു വേഷമിട്ട പതിനെട്ടാം പടി എന്ന
ചിത്രം റിലീസ് ആവുന്നതും, ഇപ്പോള്‍ റാമിന്റെ ഭാഗമാവാന്‍ അവസരം ലഭിക്കുന്നതുമെല്ലാം.

പതിനെട്ടാം പടിയില്‍ മമ്മൂട്ടിയുടെ അനുജന്റെ വേഷമാണ് ചന്തു കൈകാര്യം ചെയ്തത്. റിയാലിറ്റി
ഷോയിലെ പ്രശസ്തയായ സ്വാതിയാണ് ചന്തുവിന്റെ ഭാര്യ, മകന്റെ പിറന്നാൾ ദിവസം തന്നെ വീട്ടിൽ
പുതിയ കാർ എത്തിയതിന്റെ സന്തോശത്തിലാണ് ഇവർ.

പ്രത്യേക തരത്തിലുള്ള ഒരു ചെടി നാട്ടു കൊണ്ടാണ് നീലിന്റെ പിറന്നാൾ ആഘോഷം തുടങ്ങിയത്.
ഇന്ദ്രജിത് സുകുമാരന്‍, തൃഷ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്
റാം. ജിത്തു ജോസെഫണ് ചിത്രം സംവിധാനം ചെയ്യുന്നത്.
