# അമ്മയുടെ തോളില്‍ ചാരി ലാലേട്ടന്‍..! ഇന്നല്ലാതെ എന്നാണ് ഈ ചിത്രം പങ്കുവെയ്ക്കുക..!

- Link: https://ml.b4blaze.com/film-news/mohanlal-wishing-mothersday
- Published: 2022-05-08T15:13:11+05:30
- Author: Rahul

മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് താരങ്ങളും
രംഗത്ത് വരികയാണ്. അതില്‍ മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മാതൃദിന
പോസ്റ്റാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. ഹാപ്പി മതേഴ്‌സ് ഡേ എന്ന് കുറിച്ചുകൊണ്ട്
തന്റെ അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ഒരു പഴയകാല ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
ഇന്നല്ലെങ്കില്‍ പിന്നെ എന്നാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ അദ്ദേഹം പങ്കുവെയ്ക്കുക. ഒരു
ചിത്രത്തിന് ആയിരം വാക്കുകളേക്കാള്‍ പറയാനുണ്ടാകും എന്നത് മോഹന്‍ലാല്‍ പങ്കുവെച്ച ഈ
ഫോട്ടോ വെച്ച് നോക്കുമ്പോള്‍ എത്ര ശരിയാണെന്ന് തോന്നിപ്പോകും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mohanlal-amma-300x242.
jpg?resize=1152%2C929&ssl=1)

അമ്മയുടെയും മകന്റേയും ആത്മബന്ധത്തിന്റെ സൂചകം കൂടിയാണ് ഈ ഫോട്ടോ. അമ്മയുടെ തോളില്‍
ചാഞ്ഞിരിക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. അതേസമയം, താരരാജാവ്
ഈ ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍
വൈറലായി മാറി. പ്രിയപ്പെട്ട ലാലേട്ടന്‍ തന്റെ അമ്മയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോ വളരെ
പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mohanlal-34-210x300.
jpg?resize=1157%2C1653&ssl=1)

കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച പുതിയ ലുക്കും ആരാധക ശ്രദ്ധ നേടിയിരുന്നു. അനീഷ് ഉപാസനയായിരുന്നു
മോഹന്‍ലാലിന് ആ സ്‌റ്റൈലിഷ് ലുക്കില്‍ ഉള്ള ചിത്രം പകര്‍ത്തി നല്‍കിയത്, അതേസമയം, തന്റെ
ആദ്യത്തെ സംവിധാനത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍.

![mohanlal barroz look](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
03/mohanlal-300x157.jpg?resize=1156%2C605&ssl=1)

ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധായക വേഷത്തിന് പുറമെ ചിത്രത്തിന്റെ
ലീഡ് റോള്‍ കൈകാര്യം ചെയ്യുന്നതും മോഹന്‍ലാല്‍ തന്നെയാണ്. അതേപോലെ 12ത്ത് മാന്‍ ആണ്
മോഹന്‍ലാലിന്റേതായി ഇപ്പോള്‍ പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കുന്ന സിനിമ.
