# 100 പൗണ്ടൊക്കെ  നിസ്സാരം ഫിറ്റ്നെസ്സിൽ  വിട്ടുവീഴ്ചക്കില്ലെന്നു മോഹൻലാൽ

- Link: https://ml.b4blaze.com/film-news/mohanlal-workout-vedios-goes-viral
- Published: 2023-07-25T11:33:39+05:30
- Author: Aswathy

സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾ കൊണ്ട് ഞെട്ടിക്കാറുണ്ട്.
പ്രേത്യേകിച്ചും  മലയാളത്തിലെ ബിഗ് എമ്മ്മുകൾ. മമ്മൂട്ടി കിടിലൻ ലുക്കിലുള്ള സ്റ്റൈലിഷ്
ഫോട്ടോകൾ ഇട്ടാണ് ഞെട്ടിക്കുന്നതെങ്കിൽ മോഹൻലാലിന്റെ വർക്ക് ഔട്ട് വീഡിയോകളാണ് വൈറൽ
ആകാറുള്ളത്. അടുത്തിടെയായി മോഹൻലാല്‍ സ്ഥിരമായി സാമൂഹ്യ മാധ്യമത്തില്‍ വര്‍ക്കൗട്ട്
വീഡിയോകള്‍ പങ്കുവയ്‍ക്കാറുണ്ട്. ആരോഗ്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്‍ചയ്‍ക്ക്
തയ്യാറല്ലെന്ന് വ്യക്തമാക്കി പങ്കുവയ്‍ക്കുന്ന വീഡിയോകള്‍ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ്. തന്റെ ഫിറ്റ്നസ് 
ട്രെയിനര്‍ ഡോ. ജയ്സണ്‍ പോള്‍സണുമൊത്തുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 100
പൗണ്ട് ഭാരമാണ് നിഷ്പ്രയാസം താരം ഉയർത്തുന്നത്. പ്രായം അറുപത്തി മൂന്നു മാത്രം. യഥാർത്ഥത്തിൽ
പ്രായമൊക്കെ വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് മോഹൻലാൽ.

ആരോഗ്യകാര്യത്തിൽ മോഹൻലാല്‍ പ്രകടിപ്പിക്കുന്ന ഡെഡിക്കേഷനും ആത്മാർത്ഥതയും വീഡിയോയില്‍
നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നുന്ദ് . മലൈക്കോട്ടൈ വാലിബൻ’
എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ ആക്ഷയോടെ
കാത്തിരിക്കുന്നതാണ് ‘മലൈക്കോട്ടൈ വാലിബൻ’. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്.
രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. മലയ്‌ക്കൊറ്റയ്
വാലിബന്റെ ചിത്രീകരത്തിനായും മോഹൻലാൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ വൈറലായിരുന്നു..
പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യാണ് ഇപ്പോള്‍ മോഹൻലാലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Mohanlal99.jpg?resize
=316%2C443&ssl=1)

നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ
പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി
ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി,
ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍
ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി,
ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ‘
വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Mohanlal-1.jpg?resize
=311%2C514&ssl=1)
