# മോഹൻലാലിന്റെ എലോൺ ജനുവരി 26ന് എത്തും!

- Link: https://ml.b4blaze.com/film-news/mohanlals-alone-will-hit-the-screens-on-january-26
- Published: 2023-01-06T08:07:00+05:30
- Author: Ajay

നീണ്ട പന്ത്രണ്ട് വർഷങ്ങൾക്കു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ‘
എലോൺ’. ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. ചിത്രത്തിന്റെ ട്രെയിലർ
അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ രാജേഷ് ജയരാമൻ എഴുതി ഷാജി കൈലാസ്
സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/elon-1.jpg?resize
=1280%2C720&ssl=1)

സിനിമ ഈ വരുന്ന ജനുവരി 26 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പേരുപോലെ തന്നെ സിനിമയിൽ
മോഹൻലാൽ മാത്രമാണ് കഥാപാത്രമായി എത്തുന്നത്.എന്നാൽ സിനിമയിൽ മോഹൻലാൽ മറ്റു ചിലരുമായും
സംഭഷണത്തിലേർപ്പെടുന്നുണ്ടെങ്കിലും അവരുടെ ശബ്ദം മാത്രമാണ് നമുക്ക് കേൾക്കാൻ സാധിക്കുന്നത്.
മഞ്ചുവാര്യർ, പ്രഥ്വിരാജ് ,സിദ്ദിഖ് എന്നിവരുടെ ശബ്ദ സാന്നിധ്യമാണ് ട്രെയിലറിൽ നിന്ന്
കേൾക്കാൻ സാധിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/elone3.jpg?resize
=1280%2C720&ssl=1)

സിനിമയിൽ കാളിദാസ് എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്നു. ത്രില്ലർ ചിത്രമായ എലോൺ
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. അഭിനന്ദൻ രാമാനുജം
ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ മാക്‌സാണ്.
സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്‌സാണ്.
