# മോഹൻലാലിൻറെ പുതിയ ചിത്രം ‘തുടരും’, ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി നടി ശോഭന

- Link: https://ml.b4blaze.com/film-news/mohanlals-new-film-tudarum-actress-shobhana-with-a-new-update-of-the-film
- Published: 2025-01-30T16:31:42+05:30
- Author: Suji

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത്
ശോഭനയാണ്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തുകയാണ് നടി. തുടരു൦ എന്ന 
ചിത്രത്തിന്റെ ഡബിംഗ് താൻ ചെയ്തു എന്നും. തുടരും മനോഹരമായ സിനിമയാണ് എന്നും താരം അഭിപ്രായപ്പെട്ടു,
താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ
സംവിധാനം തരുൺ മൂർത്തിയാണ്.നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി 
പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

![](https://i0.wp.com/english.mathrubhumi.com/image/contentid/policy%3A1.10120334%
3A1732893277/New%20Project%20%288%29.jpg?ssl=1)

ചിത്രത്തിലെ  പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് 
എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തിപറഞ്ഞിരുന്നു,  കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ്
മോഹൻലാല്‍ പറഞ്ഞത് എന്നും  സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. രജപുത്ര നിര്‍മിക്കുന്ന
ചിത്രമാണ് തുടരും. ഈ ചിത്രത്തിൽ മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ്
അവതരിപ്പിക്കുന്നുത്, അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

തരുൺ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും ,അവരുടെ ജീവിതത്തേയും
പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും,
സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ  തിരക്കഥ എഴുതിയിരിക്കുന്നത്.

![](https://m.media-amazon.com/images/M/MV5BYTk2MGEwM2EtNzdhNy00NjhhLTk5ODQtZTVmMmY4ODYyOWUxXkEyXkFqcGc@.
_V1_.jpg)
