# ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനി പിന്നീട് ക്രിസ്റ്റീന എന്ന പേരും സ്വീകരിച്ചിരുന്നു

- Link: https://ml.b4blaze.com/film-news/mohini-about-yesu
- Published: 2023-10-15T12:59:45+05:30
- Author: Devika

മലയാള സിനിമയിൽ മുൻ നിരയിൽ തന്നെയായിരുന്നു നടി മോഹിനിയുടെ സ്ഥാനം. നിരവധി ചിത്രങ്ങളിൽ
ആണ് താരം നായികയായി അഭിനയിച്ചത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയറാം, മുകേഷ് തുടങ്ങിയ
മുൻ നിര നായകന്മാർക്കൊപ്പമെല്ലാം സിനിമ ചെയ്യാൻ അവസരം ലഭിച്ച നായിക കൂടിയാണ് മോഹിനി.
പൂച്ച കണ്ണുകളുമായി മലയാളികളുടെ മുന്നിലേക്കെത്തിയ താരം വളരെ പെട്ടന്നാണ് പ്രേക്ഷക 
ഹൃദയത്തിൽ സ്ഥാനം നേടിയത്. നിരവധി സിനിമയിൽ നായികയായി തിളങ്ങിയ താരം കുറച്ച് നാളത്തെ
ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രമായ ഇന്നത്തെ ചിന്താവിഷയത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക്
മുന്നിൽ എത്തിയിരുന്നു. എന്നാൽ അതിനു ശേഷം താരം സിനിമയിൽ സജീവമായി തുടർന്നില്ല.

![Mohini](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Mohini.jpg?
resize=630%2C1200&ssl=1)

Mohini

ബ്രാഹ്മിൺ പെണ്കുട്ടിയായിരുന്ന മോഹിനി പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു.
ക്രിസ്റ്റീന എന്ന പേരും താരം സ്വീകരിച്ചിരുന്നു. ഇപ്പോൾ താൻ ക്രിസ്തുമതം സ്വീകരിക്കാനുണ്ടായ
കാരണം മോഹിനി തുറന്നു പറഞ്ഞതാണ് വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹിനിയുടെ
വാക്കുകൾ ഇങ്ങനെ, ഏഴ് വർഷങ്ങൾക്ക് മുൻപ് വിഷാദരോഗം പിടിപെട്ടപ്പോൾ മാനസികമായി തനിക്ക്
ഏറെ സമ്മർദ്ദം ഉണ്ടായി. ആ സമയത്ത് വേലക്കാരി തന്ന ബൈബിൾ ആണ് തന്നെ രക്ഷിച്ചത്. ജീവിതത്തിൽ
എനിക്ക് നല്ല ഒരു വ്യക്തിയെ ഭർത്താവായി ലഭിച്ചിട്ടും അദ്ദേഹത്തെ ഉൾക്കൊള്ളാനോ അദ്ദേഹവുമായി
അഡ്ജസ്റ് ചെയ്തു മുന്നോട്ട് പോകാനോ എനിക്ക് കഴിഞ്ഞില്ല. പല തവണ അദ്ദേഹവുമായുള്ള വിവാഹ
മോചനത്തിന് ശ്രമിച്ചു. എന്നാൽ ഇതിൽ നിന്നെല്ലാം എന്നെ രക്ഷിച്ചു പുതിയൊരു ജീവിതം എനിക്ക്
നൽകിയത് യേശു ആണ്.

![Mohini Images](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/11/Mohini-
Images.jpg?resize=1280%2C720&ssl=1)

Mohini Images

ഒരു ദിവസം ഞാൻ അവിചാരിതമായി ഒരു ഒരു സ്വപ്നം കണ്ടു. ഞാൻ ഒരു പ്രളയത്തിൽ അകപ്പെട്ട പോകുന്നത്.
ഞാൻ ചെയ്ത പാപങ്ങൾ ആയിരുന്നു പ്രളയമായി വന്നത്. അപ്പോൾ അവിടെ ഞാൻ ഒരു നായകനെ കണ്ടു.
അദ്ദേഹത്തിന്റെ അടുത്ത് ഒരു ബോട്ട് ഉണ്ടായിരുന്നു. ആ സുന്ദരനായ നായകൻ അതിലേക്ക് ചൂണ്ടുന്നുണ്ടായിരുന്നു.
സാദാരണ അജിത്തും വിജയിയുമൊക്കെയാണ് സുന്ദരനായ നായകന്മാർ എന്ന് പറയുന്നത്. എന്നാൽ അതിനേക്കാൾ
സുന്ദരനായ ഒരു പുരുഷനെയാണ് ഞാൻ അവിടെ കണ്ടത്. അത് യേശു ആയിരുന്നു എന്നുമാണ് മോഹിനി 
പറയുന്നത്.
