# ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വീണ്ടും വിവാഹം കഴിച്ചു, തുറന്ന് പറഞ്ഞ് മോഹിനി

- Link: https://ml.b4blaze.com/film-news/mohini-divorce-again-marriage
- Published: 2021-10-20T11:17:13+05:30
- Author: Rahul

മലയാള സിനിമയിലെ ഒരുകാലത്തെ വശ്യ സൗന്ദര്യമായിരുന്നു മോഹിനി. പൂച്ചക്കണ്ണുള്ള നായികയെ
മലയാളികള്‍ ഏറെ സ്‌നേഹിച്ചിരുന്നു. ദിലീപിന്റെ ഭാഗ്യനായികയായി മോഹിനി മലയാളസിനിമയില്‍
ഏറെക്കാലം വിലസി. പിന്നീട് വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞ മോഹിനി കുറച്ച് നാളത്തെ
ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം തിരികെയെത്തി. അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും
വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ച് മോഹിനി എത്താറുണ്ട്.
 ബ്രാഹ്‌മണ കുടുംബത്തില്‍
ജനിച്ച മോഹിനി മതം മാറിയതെല്ലാം വലിയ വാര്‍ത്തയായിരുന്നു. മതം മാറിയതിനെക്കുറിച്ച് 
മോഹിനി നടത്തിയ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു. അഭിമുഖങ്ങളിലെല്ലാം താരം ഇതേക്കുറിച്ച്
പറയാറുണ്ട്. മോഹിനിയുടെ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/mohini-divorce.jpg?
resize=960%2C540&ssl=1)

**മോഹിനിയുടെ വാക്കുകള്‍**

ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒരു സന്തോഷമോ സമാധാനമോ ലഭിച്ചിരുന്നില്ല, അങ്ങനെ വിഷാദത്തിലേക്ക്
പോവുകയായിരുന്നു, പിന്നീട് ആണ് മറ്റൊരു മതം സ്വീകരിച്ചത്. ദാമ്പത്യ ജീവിതത്തില്‍ പോലും
സംതൃപ്തിയല്ലാത്ത അവസ്ഥ വന്നതോടെ തളര്‍ന്നു, പിന്നെ ശാരീരികമായും പ്രശ്‌നങ്ങള്‍ വന്നുതുടങ്ങി
ഇനി അധികം നാളുണ്ടാവില്ലെന്ന് വരെ കേള്‍ക്കേണ്ടി വന്നു.
 ഇതിനിടെ താന്‍ വിവാഹമോചനത്തെക്കുറിച്ച്
വരെ ചിന്തിച്ചിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിയാനായി തീരുമാനിച്ചുവെങ്കിലും നമ്മള്‍
ചെയ്യുന്നത് തെറ്റാണ്, നമ്മള്‍ പിരിയേണ്ടവരെല്ലന്ന് മനസ്സിലാക്കി ഇരുവരും വീണ്ടും ഒന്നാവുകയായിരുന്നു.
പള്ളിയില്‍ വെച്ച് വീണ്ടും വിവാഹിതരാവുകയായിരുന്നു. അതിന് ശേഷമായിരുന്നു രണ്ടാമത്തെ
കുഞ്ഞ് ജനിച്ചത്.

 
