# വിവാഹിതരായ നടിമാരോടാണ് മലയാളസിനിമയ്ക് ഇന്ന് താൽപ്പര്യം, കാരണം ഇത്!

- Link: https://ml.b4blaze.com/film-news/mollywood-wants-married-actresses
- Published: 2020-11-19T11:36:26+05:30
- Author: Rahul

അടുത്തിടെ വരെ മലായാള സിനിമയിൽ കണ്ടുവന്നിരുന്ന ഒരു രീതിയായിരുന്നു പത്തിരുപത്തിയഞ്ച്
വയസ്സ് വരെ അഭിനയത്തിൽ ശോഭിച്ചു താര പദവിയിൽ നിൽക്കുമ്പോൾ നായികമാർ വിവാഹിതർ ആകുകയും
വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും പിന്മാറുകയും ചെയ്യുന്നത്. ശേഷം കുടുംബജീവിതം
നോക്കി സ്വസ്ഥമായി എവിടെയെങ്കിലും കഴിയുകയായിരിക്കും ഇവർ. എന്നാൽ ഈ രീതിക്ക് ഇപ്പോൾ
വലിയ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. സാദാരണ തൊഴിൽ പോലെ തന്നെ വിവാഹശേഷവും തുടരാൻ കഴിയുന്ന
തൊഴിലായി മാറിയിരിക്കുകയാണ് നായികമാർക്ക് ഇപ്പോൾ സിനിമയും.
 അടുത്ത കാലം കൊണ്ടാണ് ഈ
രീതി മലയാള സിനിമയിൽ കാണാൻ തുടങ്ങിയത്. വിവാഹ ശേഷം അഭിനയത്തിലേക് തിരികെ വരുന്ന നായികമാർക്ക്
സംവിധായകന്മാർ ‘അമ്മ വേഷവും അമ്മുമ്മ വേഷവുമെക്കെയായിരുന്നു നല്കയിരുന്നത്. എന്നാൽ 
ഇന്ന് സംവിധായകരുടെ ഈ മനോഭാവത്തിലും മാറ്റം ഉണ്ടാകാൻ തുടങ്ങി. ഇത്തരത്തിൽ തിരുച്ചു 
വരുന്ന നായികമാർക്ക് ശക്തമായ കഥാപാത്രങ്ങൾ നൽകാൻ സംവിധായകരും തയാറായി തുടങ്ങിയിരിക്കുകയാണ്.
അതിനു ചില ഉദാഹരണങ്ങൾ ആണ് ചുവടെ പറയുന്നത്. 1. റിമ കല്ലിങ്കൽ സംവിധായകൻ ആഷിക് അബുവിനെയാണ്
റിമ കല്ലിങ്കൽ വിവാഹം കഴിച്ചത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും
വിട്ട് നിൽക്കാൻ റിമ തയാറല്ലായിരുന്നു. ശ്കതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് 
റിമ ഇന്നും മലയാള സിനിമയിൽ തുടരുന്നു. സംവിധായകൻ ആയ ആഷിക് അബുവിന്റെ പൂർണ പിന്തുണയും
റിമയ്‌ക് ഉണ്ട്. 2. മഞ്ജു വാര്യർ മലയാള സിനിമയിൽ കത്തി നിന്ന സമയത്തായിരുന്നു മഞ്ജുവിന്റെ
വിവാഹം കഴിഞ്ഞത്. സാദാരണ നടികളെ പോലെ വീട്ടമ്മയായി മകളെയും കുടുംബത്തെയും നോക്കി ജീവിക്കുകയായിരുന്നു
മഞ്ജു. എന്നാൽ വിവാഹ മോചത്തിന് ശേഷം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ
മഞ്ജുവിനെ കാത്തിരുന്നത് വളരെ ശക്തമായ കഥാപാത്രങ്ങൾ ആയിരുന്നു. വിവാഹത്തിന് മുൻപ് മികച്ച
നായിക എന്ന പേര് മാത്രം സ്വന്തമാക്കിയിരുന്ന മഞ്ജു തന്റെ തിരിച്ചുവരവിലൂടെ മലയാളത്തിന്റെ
ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരാണ് സ്വന്തമാക്കിയിരിക്കുന്നത്. 3. കാവ്യ മാധവൻ മലയാളികളുടെ
നായിക സങ്കൽപ്പങ്ങൾക്ക് രൂപം നൽകിയ നടിയായിരുന്നു കാവ്യ മാധവൻ.  വിവാഹത്തിന് മുൻപ് 
സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ആദ്യ വിവാഹശേഷം കുറച്ച് നാൾ സിനിമയിൽ
നിന്നും വിട്ട് നിന്നെകിലും വിവാഹമോചനം തേടിയതിന് പിന്നാലെ ശക്തമായി തന്നെ തിരിച്ചുവരവ്
നടത്തിയിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം താരം ഇപ്പോൾ വീണ്ടും സിനിമയിൽ നിന്ന് വിട്ട്
നിൽക്കുകയാണ്. 4. നവ്യ നായർ

![Navya Nair about her pregnancy](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/10/Navya-Nair-about-her-pregnancy.jpg?resize=960%2C540&ssl=1)

Navya Nair about her pregnancy

 പ്രശസ്തിയുടെ ഉയരങ്ങളിൽ നിൽക്കുന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹ
ശേഷം സിനിമയിൽ അഭിനയിച്ചില്ല എങ്കിൽ കൂടിയും അവതാരകയായും മറ്റും താരം ടെലിവിഷൻ പ്രേമികളുടെ
മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ ഒരുത്തി എന്ന ചിത്രത്തിൽ കൂടി താരം വീണ്ടും സിനിമയിൽ
തിരികെ എത്തുകയാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം തിരിച്ചുവരവിന്
ഒരുങ്ങുന്നത്. 5 . ലെന മലയാള സിനിമയിൽ ഒരുപാട് നല്ല മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച
താരമാണ് ലെന. വിവാഹമോചത്തിന് ശേഷം സിനിമയിൽ തിരികെവന്ന താരം മോളിവുഡും കടന്ന് ബോളിവുഡിലും
തന്റ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
