# ‘ഓര്‍മ്മകള്‍…’  ‘മോമോ ഇന്‍ ദുബായ്’യിലെ വീഡിയോ ഗാനം പുറത്തുവിട്ടു

- Link: https://ml.b4blaze.com/film-news/momo-in-dubai-video-song-released-2
- Published: 2023-03-02T19:43:49+05:30
- Author: Gargi

നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്ത ‘മോമോ ഇന്‍ ദുബായ്’യിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.‘
ഓര്‍മ്മകള്‍…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ഡോക്ടര്‍ ഹിഖ്മത്തുള്ളയുടെ
വരികള്‍ ആലപിച്ചിരിക്കുന്നത് ഷഹബാസ് അമനാണ്. സംഗീതം ഗഫൂര്‍ എം. ഖയാം.

‘ഹലാല്‍ ലൗ സ്റ്റോറി’ എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുക്കിയ
ചിത്രമാണ് ‘മോമോ ഇന്‍ ദുബായ്’. ലീഡറും എന്തിനും പോന്ന ഉഴപ്പനും കുസൃതിക്കാരനുമായ മോമോ
ഒരിക്കല്‍ വെക്കേഷന് വീട്ടുക്കാര്‍ക്കൊപ്പം ദുബായില്‍ എത്തുന്നു. പിന്നീട് നടന്നതെല്ലാം
ഇത് വരെ കാണാത്ത ദുബൈ കാഴ്ചകളും രസകരമായ മിഡില്‍ ക്ലാസ് ജീവിത സാഹചര്യങ്ങളും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/momo-in-dubai.jpg?
resize=1133%2C2015&ssl=1)

അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍
സക്കരിയ, ഹാരിസ് ദേശം, പി.ബി. അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ‘മോമോ ഇന്‍
ദുബായ്’ നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും
സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷു നിര്‍വഹിക്കുന്നു. ബി.കെ.
ഹരിനാരായണന്‍, ഡോക്ടര്‍ ഹിഖ്മത്തുള്ള, അമീന്‍ കാരക്കുന്ന് എന്നിവരുടെ വരികള്‍ക്ക് ജാസി
ഗിഫ്റ്റ്, ഗഫൂര്‍ എം. ഖയാം, യാക്സന്‍ & നേഹ എന്നിവര്‍ സംഗീതം പകരുന്നു.
