# മോണ്‍സ്റ്ററിന്റെ റിലീസ് ഉറപ്പിച്ചു..! ഇനി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്!

- Link: https://ml.b4blaze.com/film-news/monster-movie-release-date
- Published: 2022-09-18T10:02:21+05:30
- Author: B4blaze News Desk

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മോഹന്‍ലാല്‍ സിനിമയാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാലിനെ
നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഏറെ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്.
ഇപ്പോഴിതാ ഈ സിനിമയെ കുറിച്ചുള്ള, ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്.
അതെ, ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഒക്ടോബറില്‍
തന്നെ സിനിമ റിലീസ് ചെയ്യുമെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/monster-1.jpg?resize
=474%2C647&ssl=1)

ട്രേഡ് അനലിസ്റ്റും എന്റര്‍ടെയ്ന്റ്‌മെന്റ് ട്രാക്കറുമായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം
ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 21-ന് ദീപാവലി റിലീസായി മോണ്‍സ്റ്റര്‍ എത്തുമെന്നാണ്
ഇദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുന്നത്. മോണ്‍സ്റ്റര്‍… മോഹന്‍ലാലും ലക്ഷ്മി മഞ്ചുവും
അഭിനയിച്ച വൈശാഖ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ദീപാവലി റിലീസായി എത്തുന്നു…
ഒക്ടോബര്‍ 21ന് സിനിമയുടെ റീലിസ് കണ്‍ഫോം ആണെന്നും ഇദ്ദേഹം അറിയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/monster-2.jpg?resize
=680%2C425&ssl=1)

പുലിമുരുകന്‍ എന്ന ഹിറ്റ് സിനിമ ഒരുക്കിയ വൈശാഖ് മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും 
പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ ഒരു വമ്പന്‍ ഹിറ്റില്‍ കുറഞ്ഞത് ഒന്നും 
പ്രതീക്ഷിക്കുന്നില്ല.. ഉദയ് കൃഷ്ണയുടെ തിരക്കഥയിലാണ് മോണ്‍സ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം, മോഹന്‍ലാലിന്റെ മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.

> [#Monster](https://twitter.com/hashtag/Monster?src=hash&ref_src=twsrc%5Etfw) [@Mohanlal](https://twitter.com/Mohanlal?ref_src=twsrc%5Etfw)
> [@LakshmiManchu](https://twitter.com/LakshmiManchu?ref_src=twsrc%5Etfw) action
> suspense thriller directed by hit maker [#Vysakh](https://twitter.com/hashtag/Vysakh?src=hash&ref_src=twsrc%5Etfw)
> confirmed for a Deepavali release on Oct 21! [pic.twitter.com/JwE2ZvMGiP](https://t.co/JwE2ZvMGiP)
> — Sreedhar Pillai (@sri50) [September 17, 2022](https://twitter.com/sri50/status/1571189759812440064?ref_src=twsrc%5Etfw)

മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ എത്തുന്ന സിനിമ ബറോസാണ്.. സിനിമയുടെ എഡിറ്റിംഗും
മറ്റ് സംവിധാനങ്ങളും ഒരുങ്ങുകയാണ്. മലയാള സിനിമയ്ക്ക് പ്രതീക്ഷിക്കാനാവാത്ത ബഡ്ജറ്റില്‍
എടുത്ത സിനിമയാണ് ബറോസ്. വലിയൊരു കാന്‍വാസില്‍ തന്നെ ഈ സിനിമ എത്തിക്കുമെന്നാണ് മോഹന്‍ലാല്‍
അറിയിച്ചിരുന്നത്.
