# രൂക്ഷമായ നോട്ടവുമായി ലക്കിസിംങ്; മോൺസ്റ്ററിന്റെ പുതിയ പോസ്റ്റർ കാണാം

- Link: https://ml.b4blaze.com/film-news/monster-new-poster
- Published: 2022-10-11T10:51:28+05:30
- Author: Ajay

ആറ് വർഷങ്ങൾക്ക് ശേഷം വൈശാഖ് മോഹൻലാലും ഒന്നിക്കുമ്പോൾ മികച്ച ചിത്രമായിരിക്കും അതെന്ന
പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.പുലുമുരുകന് ശേഷം മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.ഉദയ് കൃഷ്ണയുടെ തിരക്കഥയിലാണ് വൈശാഖ്
മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത്.സിനിമയുടെ ട്രെയ്ലർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം 
പുറത്ത് വിട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/monstar.5jpg.jpg?
resize=1280%2C720&ssl=1)

ഇപ്പോൾ ഇതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. രൂക്ഷമാമായി നോക്കുന്ന
മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിൽ.  ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ്
ലഭിച്ചത്. ട്രെയ്ലറിൽ നിന്ന് മനസിലാവുന്നത് ഇത് ഒരു സസ്പൻസ് ത്രില്ലറാണെന്നാണ്. മോൺസ്റ്ററിന്റെ
പ്രഖ്യാപനം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ലക്കി സിങ്ങെന്ന പഞ്ചാബുകാരനായിട്ടാണ്
മോഹൻലാൽ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/monstar1.jpg?resize
=1280%2C720&ssl=1)

നേരത്തെ സിഖ് തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന ലക്കി സിങ്ങിന്റെ പോസ്റ്ററിന്
മികച്ച അഭിപ്രായം ലഭിച്ചിരുന്നു. മോൺസ്റ്റർ ഒക്ടോബർ 21 ദീപാവലിക്ക് പ്രദർശനത്തിനെത്തും.
ഗണേഷ് കുമാർ, ലെന ,സുദേവ് നായർ,ലക്ഷ്മി മഞ്ചു,ഹണി റോസ്,ജെസ് സ്വീജൻ എന്നിവരും മോൺസ്റ്ററിൽ
പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ
ആണ് ചിത്രം നിർമ്മിക്കുന്നത്.
