# ‘എന്റെ ജിവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്’; ‘മോൺസ്റ്റർ’ ട്രെയ്‌ലർ കാണാം

- Link: https://ml.b4blaze.com/film-news/monter-triler-out
- Published: 2022-10-09T11:34:44+05:30
- Author: Ajay

ലക്കി സിങ്ങായി തകർത്താടാൻ എത്തുകയാണ് മോഹൻലാൽ.പുലുമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ 
പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാൽ. തന്റെ ഫേസ് ബുക്ക് പേജിലും ട്രെയ്‌ലർ
പോസ്റ്റ് ചെയ്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/monstar.2jpg.jpg?
resize=1280%2C720&ssl=1)

ചിത്രം ഒരു സസ്പൻസ് ത്രില്ലറാണെന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസിലാവുന്നത്. ‘എന്റെ ജിവിതത്തിലെ
വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്’ എന്നും ട്രെയ്‌ലറിൽ നമുക്ക് കാണാൻ കഴിയും. സിനിമയുടെ
പ്രഖ്യാപനം മുതൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു മോൺസ്റ്റർ.ചിത്രം ഒക്ടോബർ 21 ദീപാവലിക്ക്
പ്രദർശനത്തിനെത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/monstar.jpg?resize
=1280%2C720&ssl=1)

ഉദയ് കൃഷ്ണയുടെ തിരക്കഥയിലാണ് മോൺസ്റ്റർ ഒരുക്കിയിരിക്കുന്നത്.ലക്കി സിങ്ങായി സിഖ് 
തലപ്പാവും തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാലിന്റെ പോസ്റ്ററിന് മികച്ച അഭിപ്രായം
ലഭിച്ചിരുന്നു.ലക്ഷ്മി മഞ്ചു, സുദേവ് നായർ, ഹണി റോസ്,ജെസ് സ്വീജൻ എന്നിവരും പ്രധാന 
കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 
