# പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച ഷോർട്ട് ഫിലിം മൂന്നാമത്തെയാൾ ചർച്ചാവിഷയമാകുന്നു

- Link: https://ml.b4blaze.com/film-news/moonnamatheyal-short-film-trending-on-you-tube
- Published: 2020-08-27T09:25:08+05:30
- Author: Rahul

മൂന്നാമത്തെയാൾ’ എന്ന ഷോർട്ട് ഫിലിം ചർച്ചാവിഷയമാകുന്നു. രണ്ടു ദിവസം മുൻപ് യൂട്യൂബിൽ
റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം വളരെ ചുരുങ്ങിയ സമയംകൊണ്ടു തന്നെ ധാരാളമാളുകൾ കണ്ടു കഴിഞ്ഞു.
അധികമാരും കൈവയ്ക്കാൻ ധൈര്യം കാണിക്കാത്ത വ്യത്യസ്തമായൊരു കഥയുമായി മികച്ച അഭിപ്രായങ്ങൾ
നേടി മുന്നേറുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷിൻ എ റഹ്‌മാൻ ആണ്.

അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്
പ്രശസ്ത എഡിറ്റർ ആയ ഫിൻ ജോർജ് ആണ്. ഛായാഗ്രഹണം ഭരത് ആർ ശേഖറും, സംഗീതം റൈഹാനും നിർവഹിച്ചിരിക്കുന്നു.
ഫവാസ് ജലാലുദ്ദീൻ, അൽത്വാഫ്, പാർവതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന
10 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഒട്ടും ബോറടിപ്പിക്കാത്ത, പ്രേക്ഷകനെ ആകാംക്ഷയുടെ
മുൾമുനയിൽ നിർത്തുന്ന ഒരു സൈക്കോ ത്രില്ലർ ആണ്.

സാഹചര്യങ്ങൾ ഒരാളുടെ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വ്യത്യസ്തമായ
രീതിയിൽ പറഞ്ഞു വച്ചിരിക്കുന്ന ഈ ചെറു ചിത്രം നെഗറ്റിവ് കമന്റുകൾ ഒന്നുംതന്നെയില്ലാതെ
പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു.

കടപ്പാട് : [Roshin A Rahman](https://www.youtube.com/channel/UCn7RtV_yedBQsOoujmn3nPg)

 
