# അശ്ലീല വെബ്‌സൈറ്റില്‍ സിനിമാ സീരിയല്‍ രംഗത്തെ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും; യുവാവ് അറസ്റ്റില്‍

- Link: https://ml.b4blaze.com/film-news/morphed-scenes-and-images-of-actresses-from-the-movie-serial-scene-on-a-pornographic-website-young-man-arrested
- Published: 2020-09-12T10:27:06+05:30
- Author: Rahul

മലയാളത്തിന്റെ പ്രമുഖ  സിനിമാ -സീരിയല്‍ നടിമാരുടെയും  അവതാരകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും
മോര്‍ഫ് ചെയ്തു  അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണവും മറ്റും സമ്പാദിച്ച നെടുമങ്ങാട്
കരിപ്പൂർ  ഷീജാ ഭവനില്‍ സൂരജ് ദിനേഷ്(25) എന്ന  യൂവാവിനെ   പോലീസ് അറസ്റ്റ് ചെയ്യ്തു.

![arrest](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/09/arrest-1024x683.
jpg?resize=1024%2C683&ssl=1)

arrest

 സീരിയല്‍-സിനിമാ രംഗത്തെ  ഏകദേശം 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ മോര്‍ഫ്
ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.                                
ഇവ അശ്ലീല വെബ്‌സൈറ്റില്‍ നല്‍കിയ ശേഷം ഈ ദൃശ്യങ്ങള്‍ കാണുന്നവരില്‍നിന്നു പ്രതി പണവും
കൈപ്പറ്റിയിരുന്നു. എഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചാണ്
കരാര്‍ ഉറപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍
സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

![police arrest](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/09/aa-
Cover-.jpeg?resize=800%2C448&ssl=1)

police arrest

 കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍
ഇന്‍സ്‌പെക്ടര്‍ എ.എസ്.ശാന്തകുമാര്‍, എഎസ്‌ഐ. കെ.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ്
ഓഫീസര്‍ സന്ദീപ് ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ്.രവി എന്നിവരാണ് പ്രതിയെ 
പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
