# “ഈ കുഞ്ഞ് വയര്‍ കാണുമ്പോള്‍ എന്തൊരു സന്തോഷം”..!!

- Link: https://ml.b4blaze.com/film-news/mridhula-new-instagram-post
- Published: 2022-02-24T14:13:12+05:30
- Author: Rahul

മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും.
താരം അമ്മയാകാന്‍ പോകുന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ആരാധകരും ഏറ്റെടുത്തത്. അതിന്
ശേഷം സീരിയലുകളില്‍ നിന്ന് അപ്രത്യക്ഷയായ മൃദുല പൂര്‍ണമായും റെസ്റ്റ് എടുത്ത് കുഞ്ഞിനെ
വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍
തുടങ്ങുകയാണെന്നും,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/mridhulaa1-300x169.
jpg?resize=884%2C498&ssl=1)

റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും
വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മൃദുല നേരത്തെ തന്നെ തന്റെ സോഷ്യല്‍ മീഡിയ വഴി 
ആരാധകരെ അറിയിച്ചിരുന്നു. എന്നാലും എല്ലാ വിശേഷങ്ങളുമായി താന്‍ സ്വന്തമായി തുടങ്ങിയ
യൂട്യൂബ് ചാനല്‍ വഴി എത്തുമെന്നും താരം അറിയിച്ചിരുന്നു.

[https://www.instagram.com/p/CaOike_vqzO/?utm_source=ig_web_copy_link](https://www.instagram.com/p/CaOike_vqzO/?utm_source=ig_web_copy_link)

ഗര്‍ഭാവസ്ഥ കാലത്തെ കുറിച്ച് ബുദ്ധിമുട്ടുകള്‍ താരത്തിനും ഉണ്ടായിരുന്നെങ്കിലും സോഷ്യല്‍
മീഡിയ വഴി ആരാധകര്‍ക്ക് നല്‍കിയ വാക്ക് മൃദുല പാലിച്ചിരുന്നു. ഓരോ വിശേഷങ്ങളുടെ വീഡിയോകളുമായി
താരവും നടനും ഭര്‍ത്താവുമായ യുവയും എത്താറുണ്ട്. ഇപ്പോഴിതാ മൃദുല പങ്കുവെച്ച പുതിയ 
ഫോട്ടോയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/mridhula67-300x169.
jpg?resize=927%2C522&ssl=1)

ഈ കുഞ്ഞ് വയര്‍ കാണുമ്പോള്‍ എന്തൊരു സന്തോഷം എന്ന് കുറിച്ചാണ് താരം തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ആരാധകരും സഹപ്രവര്‍ത്തകരുമായി നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് സ്‌നേഹം അറിയിച്ച് എത്തുന്നത്.

 
