# ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി മൃദുലയും യുവയും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/mridhula-yuva-krishna-wedding-anniversary-celebration
- Published: 2022-07-10T16:15:52+05:30
- Author: Gargi

മലയാളി കുടുംബപ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് സീരിയില്‍ താരങ്ങളായ മൃദുല വിജയേയും യുവകൃഷ്ണയേയും.
താരങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ
ഇരുവരും തങ്ങളും ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കിയതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി 
പങ്കുവെച്ചിരിക്കുകയാണ്. കേക്ക് മുറിക്കുന്നതിന്റെയും സമ്മാനങ്ങള്‍ കൈമാറുന്നതിന്റെയും
ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇവരുടെ കുടുംബാംഗങ്ങളെയും ചിത്രങ്ങളില്‍
കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mridula.jpg?resize
=1174%2C628&ssl=1)

”എനിക്ക് എല്ലാ അര്‍ഥത്തിലും യോജിച്ച പങ്കാളിയായതിന് നന്ദി. ശുദ്ധമായ സ്‌നേഹത്തിന്റെ
365 ദിവസങ്ങള്‍. പരമമായ ആനന്ദം, സന്തോഷകരമായ ഒന്നാം വിവാഹവാര്‍ഷികം ഏട്ടാ”- യുവയ്‌ക്കൊപ്പമുള്ള
ചിത്രം പങ്കുവച്ച് മൃദുല കുറിച്ചതിങ്ങനെയായിരുന്നു. ‘സമ്മാനം എന്താണെന്നല്ല, അത് ആരു
നല്‍കുന്നവെന്നതാണ് സന്തോഷത്തിന്റെ അടിസ്ഥാനം. പ്രിയപ്പെട്ടവള്‍ക്കൊപ്പമുള്ള ഇന്നലത്തെ
സന്തോഷകരമായ നിമിഷങ്ങള്‍’ എന്നാണാണു യുവ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mridulaa.jpg?resize
=541%2C528&ssl=1)

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് 2021 ജൂലൈ 8ന് ആയിരുന്നു യുവയും മൃദുലയും
വിവാഹിതരായത്. മൃദുല ഇപ്പോള്‍ ഗര്‍ഭിണിയാണ്. തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്
ഇരുവരും.
