# ‘ചങ്ങാതിക്കൂട്ടം’ ഫോട്ടോകളുമായി മൃദുല മുരളി

- Link: https://ml.b4blaze.com/film-news/mridula-murali-shared-photos-with-friends
- Published: 2022-10-18T14:58:22+05:30
- Author: Sreekumar

ആരാധകരുടെ പ്രിയ നടിയാണ് മൃദുല മുരളി. നടി എന്നതിലുപരി ഒരു ബിസിനസ് സംരംഭക കൂടിയാണ്
ഇപ്പോള്‍ താരം. മലയാള സിനിമാ രംഗത്ത് കൂടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടി 
ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം 
നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്. ജസ്റ്റ് എന്ന് ക്യാപ്ഷന്‍
കൊടുത്ത് മൃദുല മുരളി പങ്കുവെച്ച ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mridula-5.jpg?resize
=578%2C584&ssl=1)

ഭാവന, ഗായിക സയനോര ഫിലിപ്പ്, പ്രണവ് രാജ് തുടങ്ങിവര്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് മൃദുല
മുരളി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിയ താരങ്ങള്‍ ഒന്നിച്ചുള്ള
ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇവരുടെ സൗഹൃദത്തിന്റെ ആഴത്തെ കുറിച്ച്
പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ശില്‍പ ബാല, രമ്യ നമ്പീശന്‍ എന്നിവരും ചേര്‍ന്നാല്‍
ആണ് ഈ ചങ്ങാതിക്കൂട്ടം പൂര്‍ണമാവുക.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mridula-13.jpg?resize
=581%2C572&ssl=1)

ഇവര്‍ ഒത്തുകൂടുന്ന ഫോട്ടോകളും മറ്റ് വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇതിന് മുന്‍പ് ഇവര്‍ ഒന്നിച്ച ഡാന്‍സ് വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ
നേടിയിരുന്നു. അതേസമയം, മൃദുലയുടെ ഏറ്റവും പുതിയ സിനിമയും എത്തിയിട്ടുണ്ട്. പിസ്ത എന്ന്
പേരിട്ട തമിഴ് ചിത്രത്തിലാണ് മൃദുല നായികായി എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mridula-2.jpg?resize
=526%2C585&ssl=1)

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മൃദുല ചെയ്ത സിനിമയാണ് പിസ്ത. ചിത്രത്തില്‍ സെല്‍വി 
എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മനിയാര്‍ കുടുംബം എന്ന ചിത്രത്തിന്
ശേഷമാണ് താരം വീണ്ടും ഒരു തമിഴ് സിനിമയില്‍ എത്തിയിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by mrudula murali mangalasseri (@mrudula.murali)](https://www.instagram.com/p/Cj158Zwpdg6/?utm_source=ig_embed&utm_campaign=loading)
