# ആവേശം കണ്ടതിന്റെ ആവേശം പങ്കുവെച്ച് മൃണാൾ, ഷെയർ ചെയ്ത നസ്രിയ; എന്നാൽ, ആരാധകർ രോഷത്തിൽ, കാരണം

- Link: https://ml.b4blaze.com/film-news/mrunal-takur-post-about-fahadhs-avesham
- Published: 2024-05-06T12:50:11+05:30
- Author: Ajay

മലയാളത്തിന്റെ വിഷു വിന്നർ ചിത്രമായി ആവേശം മാറിയിരുന്നു. ജിത്തു മാധവൻ സംവിധാനം ചെയ്ത
ഫഹദ് ഫാസിൽ ചിത്രം ഇപ്പോഴും തീയറ്ററിൽ ആളെ നിറയ്ക്കുന്നുണ്ട്. ഇപ്പോൾ ചിത്രത്തെ പുകഴ്ത്തി
രം​ഗത്ത് വന്നിട്ടുള്ള് നടി മൃണാൽ താക്കൂറാണ്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആവേശത
ആവേശം കണ്ടതിന്റെ ആവേശം പങ്കുവയ്ക്കുകയായിരുന്നു മൃണാൽ.

ചിത്രത്തിൽ ഫഹദിൻറെ രംഗയും വിദ്യാർത്ഥികളും കണ്ടുമുട്ടുന്ന സീനിൻറെ മുപ്പത് സെക്കൻറാണ്
നടി ഇൻസ്റ്റ സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. എന്തൊരു ചിത്രമാണ് തീർച്ചയായും എല്ലാവരും
കാണേണ്ട പടം എന്നും മൃണാൽ കുറിച്ചു. ഫഹദ്, സംവിധായകൻ ജിത്തു, നസ്രിയ എന്നിവരെ ടാഗ് 
ചെയ്തായിരുന്നു പോസ്റ്റ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/avesham-32.jpg?resize
=448%2C735&ssl=1)

ഇതേ സ്റ്റോറി നസ്രിയ തൻറെ സ്റ്റോറിയായി ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച്
സിനിമ പ്രേമികൾക്കിടയിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. തീയേറ്ററിൽ നിന്നും ക്ലിപ്പ്
ഷൂട്ട് ചെയ്യാൻ പാടില്ലെന്ന് എല്ലാവരെയും ഉപദേശിക്കുന്ന സിനിമക്കാർ തന്നെ അത് ചെയ്താൽ
എന്താകും സ്ഥിതിയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. 30 സെക്കൻറ് തീയറ്റർ ക്ലിപ്പ് നിർമ്മാതാവ്
തന്നെ ഷെയർ ചെയ്തതിൻറെ പിന്നിലെ ധാർമ്മികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
