# കിടലൻ ചുവടുകളുമായി മൃണാൾ താക്കൂറും അക്ഷയ് കുമാറും; വീഡിയോ വൈറൽ

- Link: https://ml.b4blaze.com/film-news/mrunal-thakur-akshay-kumar-dance-viral
- Published: 2023-02-21T11:22:44+05:30
- Author: Ajay

സോഷ്യൽ മീഡിയ മുഴുവൻ മൃണാൾ താക്കൂറിന്റെയും അക്ഷയ് കുമാറിന്റെയും നൃത്ത വീഡിയോയാണ്.
പ്രദർശനത്തിന് ഒരുങ്ങുന്ന സെൽഫി എന്ന സിനിമയിലെ ഗാനത്തിനാണ് ഇരുവരും കിടിലൻ ചുവടുവച്ചത്.‘
കുടിയേ നി തേരി’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ഡാൻസ് ചെയ്തിരിക്കുന്നത്. നിമിഷ 
നേരം കൊണ്ടാണ് വീഡീയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/akshya-m1.jpg?resize
=1280%2C720&ssl=1)

ഹൂക്ക് സ്റ്റെപ്പുകൾ വച്ചാണ് മൃണാൾ താക്കൂറും അക്ഷയ് കുമാറും ഡാൻസ് ചെയ്തത്. അക്ഷയ്
തന്റെ ഊബർ-കൂൾ വസ്ത്രത്തിലും മൃണാൽ താക്കൂർ ഡെനിം ജംപ്സ്യൂട്ടിൽ മനോഹരിയായിട്ടാണ് നൃത്തം
ചെയ്തത്. വൈറലായ വീഡിയോ ഇതുവരെ ഒമ്പത് മില്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. 1.4 മില്യൺ
ലൈക്കുകളും 4000 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/akshya-m.jpg?resize
=1280%2C720&ssl=1)

മലയാള ചിത്രം ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കായ ‘സെൽഫി’യിലെ ‘കുടിയേ നി തേരി’ എന്ന
വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. സിനിമ ഫെബ്രുവരി 24ന് തിയേറ്ററുകളിൽ 
എത്തും. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പിൽ പ്രധാന വേഷം ചെയ്യുന്നത്.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ്
ഡ്രൈവിങ് ലൈസൻസ്.

>  
> View this post on Instagram
>  
> [A post shared by Akshay Kumar (@akshaykumar)](https://www.instagram.com/reel/Co1RogVO3Dc/?utm_source=ig_embed&utm_campaign=loading)
