# എംഎസ് ധോണി നിർമ്മിക്കുന്ന ചിത്രത്തിൽ ഹരീഷ് കല്യാണിന്റെ നായിക ആരാണെന്നോ?

- Link: https://ml.b4blaze.com/film-news/ms-dhoni-first-production-updates
- Published: 2022-10-28T13:33:38+05:30
- Author: Ajay

കഴിഞ്ഞ ആഴ്ച്ചയാണ് ക്രിക്കറ്റ് താരം എംഎസ് ധോണി തമിഴിൽ സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്നുവെന്ന്
ഔദ്യോഗികമായി അറിയിച്ചത്.  ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ നേതൃത്വത്തിലുള്ള ധോണി
എന്റർടൈൻമെന്റ് രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ്.
സിനിയുടെ കൂടിതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/priyanka.jpg?resize
=1280%2C720&ssl=1)

ധോണി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന പുതിയ ചിത്ത്രിന് ഇതുവരെ പേരിട്ടിട്ടില്ല. എന്നാൽ
ചിത്രത്തിൽ ഹരീഷ് കല്യാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് കോളിവുഡിൽ 
നിന്ന് പുറത്ത് വരുന്ന വാർത്ത. ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരെണെന്നുള്ള വാർത്തകളും
വരുന്നുണ്ട്. പ്രിയങ്ക മോഹനാണ് ഹരീഷ് കല്യാണിന്റെ നായികയായി എത്തുന്നത്.

 സംവിധായകൻ രമേഷ് തമിഴ്മണിയുമായി ഗ്രാഫിക് നോവലായ അഥർവയ്ക്കായി മുമ്പ് ധോണി എന്റർടൈൻമെന്റ്
സഹകരിച്ചിട്ടുണ്ട്. ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കും ധോണി എന്റർടൈൻമെന്റിന്റെ ആദ്യ
തമിഴ് സിനിമ. കൂടാതെ സസ്പെൻസ് ത്രില്ലർ , സയൻസ് ഫിക്ഷൻ,ക്രൈം ഡ്രാമ, കോമഡി എന്നിവയും
നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ധോണി എന്റർടൈൻമെന്റ്. ചിത്രത്തിൽ നായകൻ ആവുന്ന ഹരീഷ്
കല്യാൺ ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ്.സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ്
ആരാധകർ.

 

 
