# ധോണി എന്റർടെയ്ൻമെന്റ് സിനിമ നിർമ്മാണ രംഗത്തേക്ക്; ആദ്യ നായിക നയൻതാര

- Link: https://ml.b4blaze.com/film-news/ms-dhoni-to-turn-film-producer
- Published: 2022-10-12T08:52:31+05:30
- Author: Ajay

പുതിയ തുടക്കത്തിലേക്ക് കടക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരവും മുൻ ക്യാപ്റ്റനുമായിരുന്ന
മഹേന്ദ്ര സിംഗ് ധോണി.സിനിമ നിർമ്മാണ രംഗത്തേക്കാണ് മഹേന്ദ്ര സിംഗ് ധോണിയുടെ പുത്തൻ 
കാൽവെയ്പ്.നേരത്തെ 2019ൽ ഭാര്യ സാക്ഷിക്കൊപ്പം മഹേന്ദ്ര സിംഗ് ‘ധോണി എന്റർടെയ്ൻമെന്റ്’
എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചിരുന്നുതങ്ങളുടെ പ്രിയപ്പെട്ട താരം സിനിമകളുടെ
നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്നറിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dhoni.jpg?resize
=1280%2C720&ssl=1)

തമിഴ്, മലയാളം,തലുങ്ക്, സിനിമകളുടെ നിർമ്മാണ രംഗത്തേക്ക് ധോണി എന്റർടെയ്ൻമെന്റ് ആദ്യം
പ്രവേശിക്കാൻ പോകുന്നത് എന്നാണ് വിവരം. മഹേന്ദ്ര സിംഗ് ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിലെ
നായികയായി എത്തുന്നത് ആരാണെന്നറിയാമോ? മ്റ്റാരുമല്ല തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ
നയൻതാര ആണെന്നാണ് സൂചന. എന്നാൽ ഈ വാർത്തയ്ക്ക് ധോണി എന്റർടെയ്ൻമെന്റോ നയൻതാരയോ ഔദ്യോഗികമായി
സ്ഥിരീകരണം നടത്തിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/nayan-thara.jpg?
resize=1280%2C720&ssl=1)

ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് പല പ്രൊജക്റ്റുകളും തങ്ങൾ ഒരുക്കുന്നുണ്ടെന്നും
ഉടൻ തന്നെ അതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും
നയൻതാര കേന്ദ്രകഥാപാത്രമാക്കി ധോണി എന്റർടെയിൻമെന്റ് സിനിമ നിർമിക്കുന്നു എന്ന വാർത്തകൾ
വന്നിരുന്നു എന്നാൽ അത്തരത്തിൽ ചിത്രം ചെയ്യുന്നില്ലെന്ന് അന്ന് ധോണി എന്റർടെയിൻമെന്റ്
പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ സാഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു

 
