# നീലു അമ്മയുമായി പ്രശ്നം ഉണ്ടാക്കിയ അതെ സംവിധായകൻ തന്നെയാണ് ഇപ്പോൾ താനുമായും പ്രശ്നം ഉണ്ടാക്കിയത്

- Link: https://ml.b4blaze.com/film-news/mudiyan-uppum-mulakum
- Published: 2023-07-18T10:51:59+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള പരിപാടിയാണ് ഉപ്പും മുളകും. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ
പരിപാടിക്ക് ആരാധകർ ഏറെയാണ്. നിരവധി ആരാധകരെ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഉപ്പും മുളകും
കുടുംബം സ്വന്തമാക്കിയത്. പരമ്പരയിലെ നീലുവും ബാലുവും മുടിയനും ലെച്ചുവും കേശുവും പാറുക്കുട്ടിയുമെല്ലാം
നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയത്. പരുപാടി വർഷങ്ങൾ കൊണ്ട് സംപ്രേക്ഷണം 
ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ കാലത്തിനിടയിൽ ചില വിവാദങ്ങളും പരിപാടിയുടെ പേരിൽ
പ്രചരിച്ചിരുന്നു. പരിപാടിയുടെ സംവിധായകനെതിരേ നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ്
രംഗത്ത് വന്നിരുന്നു. ഇത് വലിയ ചർച്ച ആകുകയും ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rishikumar.jpg?resize
=1200%2C628&ssl=1)

എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതേ സംവിധായകന് എതിരെ മുടിയനെ അവതരിപ്പിക്കുന്ന ഋഷിയും
രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി തനിക്ക് ഉപ്പും മുളകിന്റെയും ഷൂട്ട്
ഇല്ലെന്നും ഷൂട്ടിങ്ങിന് തന്നെ വിളിക്കുന്നില്ല എന്നും താൻ അറിയാതെ തന്നെ പരുപാടിയിൽ
നിന്ന് പുറത്താക്കിയിരിക്കുകയാണ് എന്നതുമാണ് ഋഷി പറഞ്ഞത്. ഇപ്പോൾ മുടിയന്റെ പേരിൽ ബാന്ഗ്ലൂരിൽ
ഡ്രഗ് കേസ് ഉണ്ടെന്നും മുടിയൻ അതിൽ അകപ്പെട്ടു എന്ന് വരുത്തി തീർക്കുകയും ചെയുന്ന എപ്പിസോഡിന്റെ
ഷോട്ട് എടുത്ത് കഴിഞ്ഞെന്നും ഇത് താൻ അറിയാതെ ആണ് എന്നുമൊക്കെയാണ് ഋഷി പറഞ്ഞത്. എന്നാൽ
ഇതിനെതിരെ ശ്രീകണ്ഠൻ നായർ പറഞ്ഞ കാര്യങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/rishikumar1.jpg?
resize=1440%2C1440&ssl=1)

എന്നാൽ ഇപ്പോൾ വീണ്ടും ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഋഷി. നീലു അമ്മയ്ക്കും 
അഞ്ച് വർഷത്തിന് മുൻപ് ഇതേ അനുഭവം ഈ സംവിധായകനിൽ നിന്ന് ഉണ്ടായിട്ടുണ്ട് എന്നും ഇപ്പോൾ
എനിക്കും ഈ അനുഭവം തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നും എന്നാൽ ഉണ്ണി സർ ചെയ്യുന്നത്
എല്ലാം സഹിച്ച് നിൽക്കേണ്ട കാര്യം എനിക്ക് ഇല്ല എന്നും ആണ് ഋഷി പറയുന്നത്. അന്ന് നീലു
അമ്മയുടെ പ്രശ്നത്തിൽ ഉണ്ണി സാറിനെ പുറത്താക്കി എങ്കിലും ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ല
എന്ന് പറഞ്ഞാണ് ഉണ്ണി സാർ തിരിച്ച് കയറിയത്. ശ്രീകണ്ഠൻ നായർ സാറിനെ എനിക്ക് ഒൻപത് വര്ഷമായി
അറിയാം. ഞാൻ ചാനലിന് മുകളിൽ ഇത് വരെ വളർന്നിട്ടില്ല എന്നുമാണ് ഋഷി പറയുന്നത്.
