# ‘ലിജോ സംവിധാനം ചെയ്ത പടമായി തുടക്കത്തില്‍ തോന്നിയാലും ഒടുക്കം വന്നപ്പോള്‍ അടൂര്‍ ചെയ്ത പടം പോലെ തോന്നി’

- Link: https://ml.b4blaze.com/film-news/muhammed-ajnas-fb-post-about-nanpakal-nerathu-mayakkam
- Published: 2023-01-19T16:42:42+05:30
- Author: Gargi

സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ
നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം
തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പതിവ് രീതികളില്‍നിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം
പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു ഈ. മ. യൗ ടൈപ്പ്
സിനിമയെങ്കിലും ആവും എന്ന് പ്രതീക്ഷിച്ച് പോയത്‌കൊണ്ടാവും ചിലപ്പോള്‍ എനിക്ക് പൂര്‍ണമായും
ഇഷ്ടപ്പെടാതെ പോയതെന്ന് മുഹമ്മദ് അജ്‌നാസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/nanpakal-2-.jpg?
resize=1200%2C628&ssl=1)

നന്‍പകല്‍ നേരത്ത് മയക്കം..
 വ്യക്തിപരമായി പറഞ്ഞാല്‍ എന്തൊക്കെയോ സംഭവിക്കും എന്നും
കരുതി ഒന്നും സംഭവിക്കാതെ അവസാനിച്ച ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. ലിജോ സംവിധാനം
ചെയ്ത പടമായി തുടക്കത്തില്‍ തോന്നിയാലും ഒടുക്കം വന്നപ്പോള്‍ അടൂര്‍ ചെയ്ത പടം പോലെ
തോന്നി. കുറേ ഹിഡന്‍ ഡീറ്റൈല്‍സ് ഒടിടി ഇറങ്ങിയ ശേഷം കാണാം. മമ്മുട്ടിയുടെ അഭിനയ മികവുകള്‍
ഒഴിച്ച് നിര്‍ത്തിയാല്‍ എനിക്ക് ശരാശരി അനുഭവമായിട്ടാണ് തോന്നിയത്.. ഒരു ഈ. മ. യൗ ടൈപ്പ്
സിനിമയെങ്കിലും ആവും എന്ന് പ്രതീക്ഷിച്ച് പോയത്‌കൊണ്ടാവും ചിലപ്പോള്‍ എനിക്ക് പൂര്‍ണമായും
ഇഷ്ടപ്പെടാതെ പോയത് എന്ന് ഞാന്‍ തന്നെ എന്നെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. നീ മറ്റവന്റെ
ആളല്ലേ എന്ന് ചോദിച്ച് വരണ്ട.. അഭിപ്രായം തീര്‍ത്തും വ്യക്തിപരമെന്നും പറഞ്ഞാണ് മൂവീ
ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് അവസാനിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/fg.jpg?resize=705%
2C787&ssl=1)

ഐ. എഫ്. എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരുടെ
പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി
അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന
ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/nanpakal-1.jpg?resize
=1200%2C628&ssl=1)

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത്
ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് 
നടത്തിയത്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍,
അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ 
അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ്
ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് – വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ – പ്രതീഷ്
ശേഖര്‍.
