# ‘ആദിപുരുഷ്’ ടീമിനെ മുഴുവന്‍ ‘ജീവനോടെ ചുട്ടെരിക്കണം’! മുകേഷ് ഖന്ന

- Link: https://ml.b4blaze.com/film-news/mukesh-khanna-says-adipurush-team-should-be-burnt-alive
- Published: 2023-06-23T17:41:59+05:30
- Author: Anu

പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രം ആദിപുരുഷ് തിയ്യേറ്റിലെത്തിയിരിക്കുകയാണ്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആദിപുരുഷ്. ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ
ചിത്രത്തിന് പക്ഷേ പ്രതീക്ഷ നിലനിര്‍ത്താനായില്ല. തിയ്യേറ്ററിലെത്തി ഒരാഴ്ച പിന്നിടുമ്പോള്‍
തന്നെ തിയ്യേറ്ററുകള്‍ കാലിയായിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറയ്ക്കുകയും
ചെയ്തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടന്‍
 മുകേഷ് 
ഖന്ന. ചിത്രത്തിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരെ ജീവനോടെ കത്തിക്കണമെന്നാണ് നടന്‍
ആഹ്വാനം ചെയ്തിരിക്കുന്നത്. ശക്തിമാന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് മുകേഷ് ഖന്ന.
ഇന്ത്യയിലെ 100 കോടി ഹിന്ദുക്കള്‍ ചിത്രത്തിനെതിരെ പ്രതികരിക്കണമെന്നും നടന്‍ കഴിഞ്ഞ
ദിവസം പറഞ്ഞിരുന്നു. നേരത്തെ അദ്ദേഹം സെയ്ഫ് അലി ഖാനെ ചിത്രത്തില്‍ രാവണനാക്കിയതിനെതിരെ
രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീമിനെയും ‘ജീവനോടെ ചുട്ടെരിക്കണമെന്ന്
നടന്‍ തുറന്നടിച്ചിരിക്കുകയാണ്.

ഹനുമാനെയും രാമനെയും ലെതര്‍ ധരിപ്പിച്ചു, രാമനോ കൃഷ്ണനോ വിഷ്ണുവിനോ ഒന്നും മീശ ഉണ്ടായിരുന്നില്ലെന്നും
മുകേഷ് ഖന്ന ചൂണ്ടിക്കാട്ടുന്നു. മനോജ് മുന്തഷിര്‍ വലിയ എഴുത്തുകാരനാണെന്ന് അവകാശപ്പെടുമ്പോഴും
ന്യായീകരണങ്ങള്‍ ബാലിശമാണെന്നും നടന്‍ ആരോപിച്ചു.
  ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ 
തന്നെ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞെങ്കിലും
റിലീസിന് മുമ്പ് തന്നെ മുതല്‍മുടക്കിന്റെ 80 ശതമാനം തിരിച്ചുകിട്ടിയിട്ടുണ്ട്.
