# അമ്മയും മകളും വീണ്ടും ഞെട്ടിച്ചല്ലോ…! പുതിയ ഡാന്‍സ് വീഡിയോയുമായി മുക്തയും കണ്‍മണിയും

- Link: https://ml.b4blaze.com/film-news/muktha-and-kiara-new-dance-video
- Published: 2022-04-20T09:36:34+05:30
- Author: Rahul

മുക്ത എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അമ്മയെ പോലെ തന്നെ പ്രേക്ഷലക്ഷങ്ങളുടെ
പ്രിയം നേടിയെടുന്ന മുക്തയുടെ മകള്‍ കണ്‍മണി കുട്ടിയെ കുറിച്ചും ഓര്‍ത്തു പോകും. ഇപ്പോഴിതാ
ആരാധകരെ ഞെട്ടിച്ചുകൊണ്ട് അടുത്തൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

![cropped-Muktha-7.jpg](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
04/cropped-Muktha-7-225x300.jpg?resize=1145%2C1527&ssl=1)

ഇതിന് മുന്‍പും ഡാന്‍സ് വീഡിയോകളും സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയുള്ള റീലുകളുമായും
കണ്‍മണി എന്ന കിയാരയും മുക്തയും ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

![Muktha (5)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/Muktha-
5-240x300.jpg?resize=1153%2C1441&ssl=1)

ഇപ്പോഴിതാ പുതിയ വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ഇവര്‍. എപ്പോഴത്തേയും പോലെ
ഒരേ തരത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അമ്മയും മകളും എത്തിയിരിക്കുന്നത്. ഇത്തവണ ഒരു ഇംഗ്ലീഷ്
സോംഗിനാണ് ഇരുവരും ചുവടുവെച്ചത്. ഡാന്‍സ് വീഡിയോയ്ക്ക് പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നാണ്
പ്രേക്ഷകര്‍ കമന്റുകളായി പങ്കുവെയ്ക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Muktha (@actressmuktha)](https://www.instagram.com/tv/CccS214g4cS/?utm_source=ig_embed&utm_campaign=loading)

കണ്‍മണി കുട്ടിയുടെ നിഷ്‌കളങ്കമായ ചിരിയും നൃത്തച്ചുവടുകളും തന്നെയാണ് ഈ വീഡിയോയുടെ
ഹൈലൈറ്റ് എന്ന് പറയാതെ വയ്യ, അതേസമയം, സോഷ്യല്‍ മീഡിയ വഴി താരമായ കണ്‍മണിക്കുട്ടി ഇപ്പോള്‍
സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/patham-valavu-1-
300x169.jpg?resize=1156%2C651&ssl=1)

പത്താവളവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കിയാര തന്റെ സിനിമാ അഭിനയത്തിന് തുടക്കം
കുറിയ്ക്കുന്നത്. ചിത്രത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ മകളുടെ കഥാപാത്രമായാണ്
കിയാര എത്തുന്നത്. മെയ് 13 നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക.
