# വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/mukundan-unni-associates-advance-booking-started
- Published: 2022-11-10T09:13:34+05:30
- Author: Ajay

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രമാണ്. ചിത്രം
സംവിധാനം ചെയ്യുന്നത് അഭിനവ് സുന്ദർ നായക് ആണ്. ഈ വരുന്ന നവംബർ 11ന് റിലീസ് ചെയ്യാനിരിക്കുന്ന
സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിൽ അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി എന്ന
വേറിട്ട കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

 സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ
തിരക്കഥ എഴുതിയിരിക്കുന്നത്.  ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയിൽ ജഗദീഷ്,സുധി കോപ്പ, ആർഷ ചാന്ദിനി ,തൻവി റാം, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം,
ജോർജ് കോര, നോബിൾ ബാബു തോമസ്,രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ, അൽത്താഫ്
സലിം, റിയ സൈറ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/vineeth-2-2.jpg?
resize=1280%2C720&ssl=1)

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്
നിർമ്മിക്കുന്നത്. സംവിധായകനും നിധിൻ രാജ് അരോളും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ്
നിർവഹിക്കുന്നത്. ക്യാമറ ചെയ്തിരിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. എലിഷ എബ്രഹാം,
മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക്  സംഗീതം പകർന്നിരിക്കുന്നത് സിബി മാത്യു അലക്സ്
ആണ്.

> . [@Vineeth_Sree](https://twitter.com/Vineeth_Sree?ref_src=twsrc%5Etfw)‘s Serious
> comedy Ent [#MukundanUnniAssociates](https://twitter.com/hashtag/MukundanUnniAssociates?src=hash&ref_src=twsrc%5Etfw)
> Bookings Started all over ????
> 2 Days to go for WW release![@Vineeth_Sree](https://twitter.com/Vineeth_Sree?ref_src=twsrc%5Etfw)
> [@abhinavsnayak](https://twitter.com/abhinavsnayak?ref_src=twsrc%5Etfw) [#SurajVenjaramoodu](https://twitter.com/hashtag/SurajVenjaramoodu?src=hash&ref_src=twsrc%5Etfw)
> [#AjithJoy](https://twitter.com/hashtag/AjithJoy?src=hash&ref_src=twsrc%5Etfw)
> [#VimalGopalakrishnan](https://twitter.com/hashtag/VimalGopalakrishnan?src=hash&ref_src=twsrc%5Etfw)
> [@trendytollyPR](https://twitter.com/trendytollyPR?ref_src=twsrc%5Etfw) [pic.twitter.com/DnMiRQtvfv](https://t.co/DnMiRQtvfv)
> — Ramesh Bala (@rameshlaus) [November 9, 2022](https://twitter.com/rameshlaus/status/1590328580294443010?ref_src=twsrc%5Etfw)
