# മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് രണ്ടാം ഭാഗത്തില്‍ സലിം കുമാറും? പ്രതീക്ഷയോടെ പ്രേക്ഷകര്‍

- Link: https://ml.b4blaze.com/film-news/mukundan-unni-associates-second-part-salim-kumar
- Published: 2022-11-20T08:32:13+05:30
- Author: Sreekumar

നാളുകള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയ സിനിമയായിരുന്നു‘
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. ആ തിരിച്ചു വരവില്‍ വ്യത്യസ്തമായൊരു ഗംഭീര വേഷത്തില്‍
തന്നെയാണ് വിനീത് എത്തിയിരുന്നത്. ആദ്യ ഭാഗം ഹിറ്റായി മാറിയപ്പോഴേ രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന്
വിനീതും സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകും അറിയിച്ചിരുന്നു, ഇപ്പോഴിതാ രണ്ടാം ഭാഗത്തില്‍
സലിം കുമാര്‍ ഉണ്ടാവുമോ എന്ന പ്രതീക്ഷകളാണ് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mukundan-unni-associates-
121.jpg?resize=1280%2C720&ssl=1)

സിനിമയുടെ പ്രഖ്യാപന സമയത്ത് തന്നെ ഈ ചിത്രത്തിന് മീശമാധവന്‍ എന്ന ചിത്രത്തിലെ സലീം
കുമാറിന്റെ വക്കീല്‍ വേഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തില്‍ ചര്‍ച്ചകള്‍
വന്നിരുന്നു. ഇന്നും ട്രോളുകളില്‍ അടക്കം പ്രേക്ഷകര്‍ ഓര്‍ക്കുന്ന കഥാപാത്രമാണ് മീശമാധവനിലെ
സലിം കുമാറിന്റെ അഡ്വേക്കറ്റ് വേഷം. രണ്ടാം ഭാഗം വളരെ കൗതുകം നിറഞ്ഞത് തന്നെ ആയിരിക്കുമെന്ന്
വിനീത് ശ്രീനിവാസന്‍ പറഞ്ഞതോടെ രണ്ടാം ഭാഗത്തില്‍ സലീം കുമാര്‍ ഉണ്ടായിരിക്കുമോ എന്നാണ്
എല്ലാവരും സംശയം ഉണര്‍ത്തുന്നത്. ആദ്യ ഭാഗത്ത് ശബ്ദ സാന്നിധ്യമായിരുന്നു സലിം കുമാര്‍.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമോ എന്ന് ആരാധകര്‍ ചോദിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/salim-kumar.jpg?
resize=960%2C540&ssl=1)

അദ്ദേഹം സീക്വലില്‍ ഉണ്ടെങ്കില്‍ മനോഹരമായേനേ എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ ഇത്തരം
ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അതേ കുറിച്ച് ഒന്നും ഇതുവരെ
തീരുമാനം ആയിട്ടില്ലെന്നാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് അറിയിച്ചത്. അതേസമയം,
വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍
പട്ടാമ്പി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mukundan-unni.jpg?
resize=1200%2C628&ssl=1)

ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ
സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ
അവതരിപ്പിച്ചിരിക്കുന്നത്.
