# എമ്പുരാന് ശേഷം മമ്മൂട്ടിക്കൊപ്പം, ഇത് ഏതൊരു എഴുത്തുകാരന്റെയും സ്വപ്നം: മുരളി ഗോപി

- Link: https://ml.b4blaze.com/film-news/murali-gopis-experinece-with-mamootty
- Published: 2022-04-06T23:26:49+05:30
- Author: Rahul

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എമ്പുരാന് കഥയും
തിരക്കഥയും ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം ഇനി പേനയെടുക്കുന്നത്
മമ്മുക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ആയിരിക്കുമെന്നാണ് മുരളി പറയുന്നത്.
ഒരു അഭിമുഖത്തിാലണ് മുരളി ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

 ‘എമ്പുരാന്‍ കഴിഞ്ഞ് എഴുതുന്നത് മമ്മൂട്ടി സാറിന് വേണ്ടിയുള്ള സിനിമയാണ്. ഭാഷയുടെ
പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി
സാര്‍. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത്
സ്വപ്നമാണ്. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിയിക്കുന്ന ആക്ടറാണ് അദ്ദേഹം’, മുരളി ഗോപി
പറഞ്ഞു.
