# ഒരു സിനിമയിൽ നിന്നും മറ്റൊരു സിനിയിലേക്ക് എത്തുമ്പോൾ ഇത് ഒരാളാണോ ചെയ്‌തതെന്ന്‌ തോന്നിപോകും! എനിക്ക് അതിശയം തോന്നിപ്പിച്ച സംവിധായകൻ, കെ ജി ജോർജിന് കുറിച്ച് മുരളി ഗോപി

- Link: https://ml.b4blaze.com/film-news/murali-gopy-about-the-director-who-amazed-me-k-g-george
- Published: 2025-04-11T11:03:39+05:30
- Author: Suji

അഭിനേതാവ്, തിരക്കഥാകൃത്ത്, എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മുരളി
ഗോപി. ഇപ്പോൾ ‘എമ്പുരാന്‍’ എന്ന ചിത്രത്തിലൂടെ തന്നിലെ എഴുത്തുകാരന്റെ ശക്തി അദ്ദേഹം
വീണ്ടും തെളിയിച്ചു. ഇപ്പോള്‍ മലയാളത്തിലെ അതുല്യ സംവിധായകന്‍ കെ.ജി ജോര്‍ജിനെ കുറിച്ച്
സംസാരിക്കുകയാണ് മുരളി ഗോപി.ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ
ഈ വെളിപ്പെടുത്തൽ.ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ കലാ സൃഷ്ടിയില്‍ ഉപേക്ഷിച്ച് പോകുന്ന
ഹസ്താക്ഷരമാണ് ഏറ്റവും വലിയ നേട്ടം എന്ന് വിശ്വസിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും
പക്ഷെ ഹസ്താക്ഷരങ്ങളെ മായ്ക്കുന്നതാണ് ഏറ്റവും വലിയ വിജയമെന്നാണ് താന്‍ കരുതുന്നതെന്നും
മുരളി ഗോപി പറയുന്നു.

![](https://i0.wp.com/images.b4blaze.com/2025/04/kg-jorge.jpg?resize=1200%2C542&
ssl=1)

ഒരു ഴോണറില്‍ നിന്ന് മറ്റൊരു ഴോണറിലേക്ക് ചാടുമ്പോള്‍ ഒരാളുതന്നെയാണ് ഈ സിനിമയെല്ലാം
ചെയ്തതെന്ന് അതിശയിപ്പിക്കും വിധമുള്ള വൈവിധ്യം തോന്നണ൦, അങ്ങനെ എനിക്ക് തോന്നിയിട്ടുള്ള
ആളാണ് കെ.ജി ജോര്‍ജ്. ഒരു സിനിമ ചെയ്യ്തു പിന്നീട് മറ്റൊരു സിനിമ എത്തുമ്പോൾ ഇത് ഒരാളാണോ
ചെയ്തതെന്ന് തോന്നിപോകും. എനിക്ക് അതിശയം തോന്നിയ സംവിധായകനാണ് അദ്ദേഹം. അതികായന്‍ 
എന്ന വാക്കാണ് അദ്ദേഹത്തിന് ഏറ്റവും ചേരുന്നതെന്നും മുരളി ഗോപി പറഞ്ഞു.

കെ.ജി ജോര്‍ജിനെ പോലൊരു സംവിധായകന്‍ ചരിത്രത്തില്‍ വിരളമായേ ഉള്ളു, പഞ്ചവടിപ്പാലം ചെയ്ത
ആളാണോ യവനിക ചെയ്തതെന്ന് നമുക്ക് തോന്നിപോകും. രണ്ടു സിനിമയും വളരെ വ്യത്യസ്തമാണ്. 
ഇങ്ങനെ ഒരു സംവിധായകന്‍ നമ്മുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വളരെ
വിരളമായിട്ടേ ഉള്ളു, മുരളി ഗോപി പറഞ്ഞു.

![](https://i0.wp.com/images.b4blaze.com/2025/04/murali-gopy1.jpeg?resize=800%2C448&
ssl=1)
