# ഷംനയുടെ മകനായി അടുത്ത ജന്മത്തിൽ  ജനിക്കണം കാരണം പറഞ്ഞു സംവിധായകൻ ; മിഷ്‌കിൻ 

- Link: https://ml.b4blaze.com/film-news/mysskin-said-that-shamna-kasim-son-shuld-be-next-birth
- Published: 2024-01-30T15:01:44+05:30
- Author: Suji

പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് ഷംന കാസിം, നടിയുടെ പുതിയ ചിത്രമാണ് ഡെവിൾ, ഇപ്പോൾ 
ചിത്രത്തിന്റെ പ്രമോഷൻ വേദയിൽ സംവിധായകനും, നടനുമായ മിഷ്‌കിൻ നടിയെ കുറിച്ച് പറഞ്ഞ 
വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. തനിക്ക് അടുത്ത ജന്മത്തിൽ ഷംനയുടെ മകനായി
ജനിക്കണം അതാണ് തന്റെ ആഗ്രഹം. മിഷ്കിന്റെ സഹോദരൻ ജി ആർ ആതിഥ്യ ആദ്യമായി സംവിധാനം ചെയ്യ്ത
ചിത്രമാണ് ഡെവിൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/shamana1.jpg?resize
=964%2C607&ssl=1)

സഹോദരന്റെ സിനിമയെ കുറിച്ച് സംവിധായകൻ സംസാരിക്കുന്നതിനിടയിലാണ് ചിത്രത്തിലെ നടി ഷംന
കാസിമിനെ കുറിച്ചും മിഷ്കിൻ പറയുന്നത്. സാധാരണ അഭിനേതാക്കൾ എന്ന് വിളിക്കുന്നത് അവർ
ശരിക്കും ആ സിനിമയിൽ നിറഞ്ഞു അഭിനയിക്കും അങ്ങനെ ഒരാളാണ് ഷംന, തന്റെ ജീവിതത്തിൽ ഒരുപാട്
പ്രാധാന്യമുള്ള വ്യക്തി തന്നെയാണ് ഷംന, അതുകൊണ്ടു അടുത്ത ജന്മത്തിൽ പൂർണ്ണ എന്ന ഷംനയുടെ
മകനായി ജനിക്കണം അതാണ് ആഗ്രഹം മിഷ്കിൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mishkin1.jpg?resize
=920%2C614&ssl=1)

അവർ മരണം വരെ അഭിനയിക്കണമെന്നാണ് എന്റെ ആഗ്രഹം, ഷംന മറ്റു സിനിമകളിൽ അഭിനയിക്കുമോ എന്നറിയില്ല,
നല്ലൊരു നടിയാണ് ഷംന മിഷ്കിൻ പറഞ്ഞ ഈ വാചകം കേട്ട് ഷംന കരയുന്നതും വീഡിയോയിൽ കാണാം.
ഷംന കാസിമിന്റെ ഡെവിൾ ഫെബ്രുവരി രണ്ടിനാണ് തീയറ്ററുകളിൽ റിലീസ് ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/shamana2.jpg?resize
=922%2C602&ssl=1)

 
