# വിശേഷം പങ്കുവെച്ച് മൈഥിലിയും ഭർത്താവും

- Link: https://ml.b4blaze.com/film-news/mythili-about-life
- Published: 2023-08-28T18:22:21+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് മൈഥിലി. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന 
ചിത്രത്തിൽ കൂടിയാണ് മൈഥിലി സിനിമയിലേക്ക് വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ
ആണ് താരം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തത് കൊണ്ട്
തന്നെ മൈഥിലി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. മൈഥിലിയുടേതായി
നിരവധി ചിത്രങ്ങൾ ആണ് പുറത്തിറങ്ങിയത്. കുറച്ച് നാളുകൾക്ക് മുൻപ് ആണ് താരം വിവാഹിത 
ആകുന്നത്. തന്റെ സുഹൃത്തിനെ തന്നെയാണ് മൈഥിലി വിവാഹം കഴിച്ചത്. മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ
പുറത്ത് വന്നത് വന്നതോടെയാണ് താരം വിവാഹിത ആകുന്നു എന്ന കാര്യം ആരാധകർ അറിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mythili-1.jpg?resize
=696%2C870&ssl=1)

അധികം വൈകാതെ തന്നെ താരം ഒരു കുഞ്ഞിന് നാമം നൽകുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങളും
താരം തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മൈഥിലിയും ഭർത്താവും
പങ്കുവെച്ച തങ്ങളുടെ വിശേഷങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഏറ്റവും
വലിയ ഭാഗ്യം എന്താണെന്ന് വെച്ചാൽ അച്ഛനും മോനും തമ്മിൽ വലിയ കൂട്ട് ആണെന്നാണ് മൈഥിലി
പറയുന്നത്. കുഞ്ഞിന് എപ്പോഴും അവന്റെ അച്ഛനെ മാത്രം മതിയെന്നും അച്ഛൻ അടുത്ത് ഉണ്ടെങ്കിൽ
അവൻ എത്ര നേരം വേണമെങ്കിലും കറയാതിരിക്കുമെന്നും താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mythili.jpg?resize
=576%2C300&ssl=1)

മാത്രമല്ല, എന്നാണ് ഇനി സിനിമയിലേക്ക് തിരിച്ച് വരുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞത്
മൈഥിലിയുടെ ഭർത്താവ് ആയിരുന്നു. ആദ്യം തന്റെ മകൻ ഒന്ന് വളർന്നോട്ടെ എന്നാണ് അദ്ദേഹം
പറഞ്ഞത്. അവനു ഇപ്പോൾ അമ്മയുടെ സാന്നിധ്യം ആണ് വേണ്ടത് എന്നും അത് കൊണ്ട് മൈഥിലി എപ്പോഴും
അടുത്ത് വേണം എന്നും ഓടി ചാടി നടക്കുന്ന പ്രകൃതമായിരുന്നു മൈഥിലിയുടേത് എന്നും എന്നാൽ
ഇപ്പോൾ കുറച്ച് പക്വത ഒക്കെ വന്നിട്ടുണ്ട് എന്നുമാണ് മൈഥിലിയുടെ ഭർത്താവ്പ റയുന്നത്.
മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് തന്റെ ഭർത്താവിന്റെ സഹോദരി ആണെന്നും മൈഥിലി
പറയുന്നു.
