# ദില്‍ഷയും റോബിനും നിര്‍മ്മാതാവ് ബാദുഷയുടെ വീട്ടില്‍ എത്തി..! സിനിമ വിശേഷങ്ങള്‍ തിരക്കി ആരാധകര്‍!!

- Link: https://ml.b4blaze.com/film-news/n-m-badusha-photos-with-robin-and-dilsha
- Published: 2022-07-11T11:38:46+05:30
- Author: Sreekumar

ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായി ദിവസങ്ങള്‍ക്കുള്ളിലാണ് ഡോക്ടര്‍ റോബിന്‍ തന്റെ
ആദ്യ സിനിമാ വിശേഷവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. ഇപ്പോഴിതാ നിര്‍മ്മാതാവ്
ബാദുഷയുടെ വീട്ടില്‍ എത്തിയ റോബിന്റെയും ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷയുടേയും
ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇരുവരും ഒരുമിച്ച് അല്ല നിര്‍മ്മാതാവ്
ബാദുഷയുടെ വീട്ടില്‍ എത്തിയത് എങ്കിലും ആരാധകര്‍ ഇരുവരുടേയും ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dilsha-badusha.jpg?
resize=1200%2C1600&ssl=1)

ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുമോ എന്നാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്. ഇരുവരും
ജോഡികളായി സിനിമയില്‍ എത്തുന്നത് ദില്‍റോബ് ഫാന്‍സിന്റെ ഒരു വലിയ ആഗ്രഹം തന്നെയാണ്.
ബിഗ് ബോസ് വിന്നര്‍ ദില്‍ഷ എന്റെ വീട്ടില്‍ അതിഥി ആയി എത്തിയപ്പോള്‍ എന്നാണ് കുടുംബത്തോടൊപ്പം
ദില്‍ഷയും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് നിര്‍മ്മാതാവ് ബാദുഷ ഫേസ്ബുക്ക് പേജില്‍
കുറിച്ചത്. ബിഗ് ബോസ് താരം എന്റെ വീട്ടില്‍ എന്ന് കുറിച്ചാണ് റോബിനൊപ്പമുള്ള ഫോട്ടോ
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin-badusha-12.
jpg?resize=813%2C540&ssl=1)

ഈ ഫോട്ടോകള്‍ അദ്ദേഹം പങ്കുവെച്ചതോടെയാണ് സിനിമയുടെ വിശേഷങ്ങള്‍ തിരക്കി ആരാധകരും എത്തുന്നത്.
എന്നാല്‍ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഇതൊരു
സൗഹൃദ സംഭാഷണം മാത്രമാണെന്നും പറയുന്നു. അതേസമയം, തന്റെ ആദ്യ സിനിമയെ കുറിച്ച് ഇതിനോടകം
തന്നെ റോബിന്‍ ആരാധകരെ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്നസിനിമയിലാണ്
റോബിന്‍ നടനായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/robin-dilsha.jpg?
resize=1280%2C720&ssl=1)

തനിക്ക് ഈ അവസരം ഒരുക്കി തന്നെ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് അദ്ദേഹം പുതിയ സിനിമയുടെ
പോസ്റ്റ് പങ്കുവെച്ചിരുന്നത്. പിന്നീട് റോബിന്റെ സിനിമയില്‍ ദില്‍ഷയും ഉണ്ടാകുമോ എന്ന
ചോദ്യത്തിന് അതെല്ലാം സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും തീരുമാനം ആണല്ലോ എന്നായിരുന്നു
റോബിന്‍ പ്രതികരിച്ചിരുന്നത്. മലയാള സിനിമാ രംഗത്തേക്ക് തുടക്കം കുറിയ്ക്കുന്ന റോബിന്
ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാലും എത്തിയിരുന്നു.
